30.9 C
Kollam
Tuesday, August 3, 2021
spot_img

WMC യുടെ നേതൃത്വത്തിൽ ഗാന്ധിഭവനിൽ ഓക്സിജൻ കോൺസെൻട്രേറ്ററൂം വിദ്യാർത്ഥികൾക്ക് ടാബുകളും വിതരണം ചെയ്തു

വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ ഓക്സിജൻ കോൺസെൻട്രേറ്ററൂം ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന ഗാന്ധി ഭവനിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് ടാബുകളും വിതരണം ചെയ്തു. WMC ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഗാന്ധിഭവനിൽ നടന്ന സമ്മേളനം ഉൽഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ നടത്തിവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും സഹായ വിതരണങ്ങളുടെയും ഭാഗമായി കേരളത്തിൽ ഇരുന്നൂറോളം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിവിധ സ്ഥാപനങ്ങളിലും സർക്കാർ ആശുപത്രികളിലും വിതരണം ചെയ്തു
അതിന്റെ ഭാഗമായി ഇന്ത്യ റീജിയന്റെ നേതൃത്വത്തിൽ വേൾഡ് മലയാളി കൗൺസിൽ കൊല്ലം ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബം ആയ ആയിരത്തി അഞ്ഞൂറോളം അന്തേവാസികൾ വസിക്കുന്ന പത്തനാപുരം ഗാന്ധിഭവനിൽ ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. തുടർന്ന് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് ടാബും WMC ഭാരവാഹികൾ നൽകി.

ഗാന്ധിഭവനിൽ നടന്ന പരിപാടിയിൽ വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ ചെയർമാൻ ഡോക്ടർ നടക്കൽ ശശി അദ്യക്ഷത വഹിച്ചു.WMC ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ഗാന്ധിഭവനിൽ നടന്ന സമ്മേളനം ഉൽഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ സഹായ പദ്ധതികൾ ഗാന്ധിഭവനിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഗാന്ധിഭവന് ഉറപ്പ് നൽകി. ആയിരത്തി അഞ്ഞൂറോളം അന്തേവാസികൾ ഉള്ള ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ അദ്ദേഹം നോക്കി കണ്ടു. ശുചിത്വം പരിപാലിച്ച് ചിട്ടയോട് കൂടി നടക്കുന്ന ഗാന്ധിഭവൻ വിദേശ രാഷ്ട്രങ്ങളിലെ മറ്റ് സ്ഥാപനങ്ങളെക്കാൾ മാതൃക പരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വേൾഡ് മലയാളി കൗൺസിലും മറ്റ് സാമൂഹ്യ സംഘടനകളും നൽകുന്ന കലവറയില്ലാത്ത സഹായങ്ങൾക്ക് ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ നന്ദി പറഞ്ഞു,

WMC ഗ്ലോബൽ വനിത ഫോറം ചെയർ പേഴ്സൻ തങ്കമണി ദിവാകരൻ, ഇന്ത്യ റീജിയൻ സെക്രട്ടറി തുളസീധരൻ നായർ, ട്രാവൻകോർ പ്രൊവിൻസ് ട്രഷറർ ആർ വിജയൻ, കൊല്ലം ചാപ്റ്റർ പ്രസിഡന്റ്‌ ബി ചന്ദ്രമോഹൻ, ജേക്കബ് മത്തായി, ഷിബു റാവുത്തർ, ജോർജ് വർഗീസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.ഗാന്ധിഭവന്റെ സ്നേഹാദരവായി വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles