26.9 C
Kollam
Monday, July 26, 2021
spot_img

TPR ഉയർന്ന തദ്ദേശസ്ഥാപനങ്ങളിൽ അധിക ജാഗ്രത: കൂടുതൽ ഉദ്യോഗസ്ഥർക്ക് ചുമതല

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശസ്ഥാപന പരിധിയിലുള്ള പ്രദേശങ്ങളിൽ അധിക ജാഗ്രത ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ടി പി ആർ നിരക്കിൽ കുറവ് രേഖപ്പെടുത്താത്ത പ്രദേശങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കുന്നതിന് വിവിധ വകുപ്പ് മേധാവികളെ സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചു.

കുമ്മിൾ, അലയമൺ ( സോയിൽ കൺസർവേഷൻ ഓഫീസർ കൊല്ലം ), തെക്കുംഭാഗം, തഴവ( ജോയിന്റ് ഡയറക്ടർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് കൊല്ലം ), പേരയം, കുണ്ടറ( ജില്ലാ പ്ലാനിംഗ് ഓഫീസർ കൊല്ലം ), ഇട്ടിവ, ചിതറ,( ജില്ലാ ഓഫീസർ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കൊല്ലം ), തൊടിയൂർ, ഓച്ചിറ ( ജില്ലാ പട്ടികജാതി വികസന ഓഫീസർ കൊല്ലം ), പടിഞ്ഞാറേ കല്ലട, പോരുവഴി( ജില്ലാ ഡയറി ഡെവലപ്മെന്റ് ഓഫീസർ കൊല്ലം), ആദിച്ചനല്ലൂർ, ചിറക്കര ( ജില്ലാ ഓഫീസർ മൃഗസംരക്ഷണ വകുപ്പ് കൊല്ലം ), വിളക്കുടി, വെട്ടിക്കവല ( ജോയിന്റ് ഡയറക്ടർ കോപ്പറേറ്റീവ് സൊസൈറ്റി ), മേലില, വെളിയം, നെടുവത്തൂർ( ഡെപ്യൂട്ടി ഡയറക്ടർ ദേശീയ സമ്പാദ്യ പദ്ധതി ), മൈലം, പട്ടാഴി( ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ കൊല്ലം ), ചവറ, പനയം( ജില്ലാ സപ്ലൈ ഓഫീസർ കൊല്ലം), അഞ്ചൽ, പിറവന്തൂർ( ജില്ലാ ലേബർ ഓഫീസർ കൊല്ലം ) മൺട്രോത്തുരുത്ത്, കിഴക്കേകല്ലട, പവിത്രേശ്വരം ( ജില്ലാ രജിസ്ട്രാർ കൊല്ലം) തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് ഈ മാസം 30 ന് മുൻപായി പ്രതിവാര ടി പി ആർ നിരക്ക് 8 ശതമാനത്തിൽ താഴെ എത്തിക്കണമെന്നാണ് ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശം.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കൽ, സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുക, ഗൃഹ ചികിത്സ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ഡോമിസിലറി കെയർ സെന്ററുകളിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണം. ആർ ആർ ടികളുടെ പ്രവർത്തനം ഊർജ്ജസ്വലമാക്കുന്ന നടപടികളും ഏകോപിപ്പിക്കണം.

പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട സബ്ഡിവിഷൻ മേധാവിമാരുമാരുടെയും ജില്ല സർവൈലൻസ് ഓഫീസറുടെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും നിർദ്ദേശങ്ങൾ പരിഗണിച്ച് പ്രതിരോധപ്രവർത്തനങ്ങൾ കർശനമാക്കണം. ആർ ആർ ടി ടീം അംഗങ്ങൾ ഗൃഹ ചികിത്സയിൽ കഴിയുന്ന രോഗബാധിതർക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ സ്പെഷ്യൽ ഓഫീസർമാർ ശ്രദ്ധ ചെലുത്തണം. ഇത് സംബന്ധിച്ച് അവലോകന യോഗങ്ങളും നടത്തണം. ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ വികസന കമ്മീഷണറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രദേശങ്ങളിലെ ടി പി ആർ നിരക്കിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിദിന കോവിഡ് അവലോകന യോഗങ്ങളിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അവതരിപ്പിക്കും. സ്പെഷ്യൽ ഉദ്യോഗസ്ഥർ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന ക്രമീകരണങ്ങളും സഹായങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്റ്റ് മാനേജർ, ജില്ല സർവൈലൻസ് ഓഫീസർ തുടങ്ങിയവർ ലഭ്യമാക്കും.

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles