30.9 C
Kollam
Tuesday, August 3, 2021
spot_img

MH-60R മാരിടൈം ഹെലികോപ്‍ടറുകളിലെ ആദ്യ രണ്ടെണ്ണം ഇന്ത്യയ്ക്ക് കൈമാറി

ഇന്ത്യ അമേരിക്കയില്‍ നിന്ന് പുതുതായി വാങ്ങുന്ന എം എച്ച്‌ 60 ആര്‍ മാരിടൈം ഹെലികോപ്‍ടറുകളിലെ ആദ്യ രണ്ടെണ്ണം ഇന്ത്യയ്ക്ക് കൈമാറി. എം എച്ച്‌-60 റോമിയോ വിവിധോദ്ദേശ്യ ഹെലിക്കോപ്റ്ററുകളില്‍ രണ്ടെണ്ണം യു എസ് നാവികസേന വെള്ളിയാഴ്‍ച ഇന്ത്യന്‍ നാവികസേനയ്ക്ക്‌ കൈമാറിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ സാന്‍ ഡിയാഗോയിലെ നാവികകേന്ദ്രത്തില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ ഇന്ത്യയുടെ യു എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധു പങ്കെടുത്തു.അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 24 കോപ്റ്ററുകളില്‍ ആദ്യ രണ്ടെണ്ണമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. പാക്കിസ്‍ഥാനുമായും ചൈനയുമായും സംഘര്‍ഷമുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് കരുത്തുപകരുന്നതാണ് ഈ ഇടപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles