24.8 C
Kollam
Monday, August 15, 2022
spot_img

KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊല്ലം: മേടയിൽ മുക്കിന് സമീപമാണ് അപകടം. കൊല്ലത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോയ കെ.എസ്ആർ.ടി സി.വേണാട് ബസും,ചവറയിൽ നിന്നും കൊല്ലത്തേക്ക് വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോട് കൂടിയാണ് അപകടം സംഭവിച്ചത്.പൻമന കോയിക്കല്ലയ്യത്ത് വടക്കുംതല സ്വദേശി റംല ബീവിയുടെ മകൻ സുധീർ ബി(20), പത്മന ചോല’ ചെപ്പള്ളിൽ കിഴക്കതിൽ ഷാജഹാന്റെ മകൻ ഷെഹിൻഷാ( 18) യുമാണ് മരിച്ചത്. മരിച്ച രണ്ട് പേരും കൊല്ലത്ത് മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പഠിക്കുകയാണ്. പഠനത്തിനായി കൊല്ലത്ത മൊബൈൽ ടെക്നീഷ്യൻ സ്ഥാപനത്തിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles