ബെംഗളൂരു: പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ സഹായധനം അനുവദിച്ചു കിട്ടാത്തതില്‍ മനംനൊന്ത് 31 കാരി കേന്ദ്ര മന്ത്രിയുടെ വീടിന് മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഹുബ്ബള്ളിയിലാണ് സംഭവം. ധാര്‍വാര്‍ സ്വദേശിനിയായ ശ്രീദേവി വീരപ്പ കമ്മാര്‍ ആണ് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയുടെ ഹുബ്ബള്ളി കേശവ്പൂര്‍ മയൂരി എസ്റ്റേറ്റിലെ വീടിന് മുമ്പില്‍ വിഷം കഴിച്ചു മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍ നിര്‍മിക്കുന്നതിനായി സഹായം തേടി സ്ഥലം എം പി കൂടിയായ മന്ത്രിയുടെ വീട്ടില്‍ പലതവണ എത്തിയെങ്കിലും മന്ത്രിയെ കാണാന്‍ സാധിച്ചിരുന്നില്ല.. ഇതോടെ യുവതി മന്ത്രിയുടെ വീടിനു മുന്നില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സഹായധനം ലഭിക്കാത്തതിനാലാണ് താന്‍ ജീവനൊടുക്കുന്നതെന്ന് കാണിച്ച് യുവതി ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിരുന്നു.സാഹായം അഭ്യർഥിച്ച് യുവതി ധാര്‍വാഡ് എംഎൽഎ കൂടിയായ അമൃത് ദേശായിയെ കണ്ടിരുന്നു. പക്ഷെ മന്ത്രിയെ കാണാൻ നിർദേശം നൽകി എംഎൽഎ ഇവരെ തിരിച്ചയക്കുകയായിരുന്നു. തകര്‍ന്ന വീടിന് നഷ്ടപരിഹാരമായി ഇവര്‍ക്ക് 50000 രൂപ ലഭിച്ചിരുന്നു. പക്ഷെ ഈ തുക വീട് പുനര്‍നിര്‍മിക്കാന്‍ അപര്യാപ്തമെന്ന് പറഞ്ഞ് യുവതി മന്ത്രിയെ കാണാനായി ഡല്‍ഹിവരെ പോയിരുന്നു. പാര്‍ലമെന്റ് യോഗം നടക്കുന്നതിനാല്‍ അവിടെ വെച്ചും യുവതിക്ക് മന്ത്രിയെ നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരാവസ്ഥയില്‍ ഹുബ്ബളളി കിംസില്‍ പ്രവേശിപ്പിച്ച യുവതി വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്.
DEATH
രണ്ടു കുട്ടികളെ തനിച്ചാക്കി സ്വപ്ന പോയത്, ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം കഴിയവേ; ജീവനെടുത്തത് മാനസിക സംഘര്‍ഷങ്ങളെന്ന് സൂചന
കണ്ണൂര്‍: ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച കാനറ ബാങ്ക് കൂത്തുപറമ്ബ് തൊക്കിലങ്ങാടി ശാഖാ മാനേജര്‍ കെ.എസ്.സ്വപ്ന(38) യുടേത് ആത്മഹത്യ എന്ന് പോലീസ് പോലീസ് നിഗമനം. ജോലിയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ഡയറി കുറിപ്പും സ്വപ്നയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. തൃശൂര്‍ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയായ സ്വപ്നയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്.രണ്ട് കുട്ടികളുണ്ട് സ്വയനക്ക്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്. കൂത്തുപറമ്ബിനടത്ത് നിര്‍മലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂത്തുപറമ്ബ് എസിപി കെ.ജി. സുരേഷും എസ്ഐ കെ.ടി. സന്ദീപും പരിശോധന സംഭവസ്ഥലത്ത് പരിശോധന നടത്തി…
ന്യൂജേഴ്സി: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഇന്ത്യക്കാരായ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവരുടെ നാലു വയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന് ഭരത് രുദ്രാവറിനെ പൊലീസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവര്‍ പറഞ്ഞു. മൃതദേഹ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരമറിയിക്കാമെന്ന് യുഎസ് പൊലീസ് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുമകള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പ്രസവസംബന്ധമായി തങ്ങള്‍ യുഎസിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ഭരത് രുദ്രാവര്‍ പറഞ്ഞു. ബാലാജി, ആരതിയുടെ വയറ്റില്‍ കുത്തിയതിന്റെയും വീട്ടില്‍ പിടിവലി നടന്നതിന്റെയും ലക്ഷണങ്ങളുണ്ടെന്നും ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മകന്റേത് സന്തുഷ്ട കുടുംബമായിരുന്നുവെന്നും അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എട്ട്-പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചതായും ഭരത് പറഞ്ഞു. ബാലാജിയ്ക്ക് ന്യുജഴ്സിലെ ഇന്ത്യന്‍ സമൂഹത്തില്‍ ധാരാളം സൗഹൃദങ്ങളുള്ളതായും പേരക്കുട്ടി മകന്റെ സുഹൃത്തിനൊപ്പമാണ് ഇപ്പോഴുള്ളതെന്നും ഭരത് രുദ്രാവര്‍ അറിയിച്ചു. 2014 ഡിസംബറില്‍ വിവാഹിതരായ ബാലാജിയും ആര്‍തിയും 2015 ലാണ് ന്യൂജഴ്സിയിലേക്ക് പോയത്.
ജോലിക്കിടയിൽ മരിച്ച ജവാന്റെ മൃതദ്ദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി
ഓയൂർ : ചത്തീസ്ഖണ്ഡിലെ ക്യാമ്പിൽ ജോലിക്കിടയിൽ കുഴഞ്ഞു വീണ് മരിച്ച ജവാൻ പകൽക്കുറി ആറയിൽ മാവിള വീട്ടിൽ ശ്രീധരൻ പിള്ളയുടെയും രാധാമണി അമ്മയുടെയും മകൻ രതീഷ് (44) ന്റെ മൃതദ്ദേഹം നാട്ടിലെത്തിച്ചു ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 26 വർഷം മുൻപ് കേന്ദ്ര പൊലീസ് സേനയിൽ ചേർന്ന് ഹവിൽദാർ ആയി ജോലി ചെയ്തുവന്ന രതീഷ് 15 ദിവസത്തെ അവധിക്ക് ശേഷം കഴിഞ്ഞ മാസം24നാണ് മടങ്ങിയത് രതീഷിന്റ് ഭാര്യ ഷീജാകുമാരി മക്കൾ രാകേഷ്കുമാർ (5) രേഷ്മ (8) സഹോദരങ്ങൾ അനിൽകുമാർ, ഗിരീഷ്
Green Media vision