പുനലൂർ വിളക്കുവെട്ടം 12 ഏക്കറിൽ തടത്തിൽ വീട്ടിൽ 59 വയസുള്ള സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 10 30 ഓടെയാണ് സംഭവം. സംഭവത്തിൽ അയൽവാസികളായ മോഹനൻ, സുനിൽ എന്നിവരെ പുനലൂർ പോലീസ് കസ്റ്റഡിയി ലെടുത്തു. കൊല്ലപെട്ട സുരേഷ് ബാബുവിന്റെ മകൻ സുർജിത്തും സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത അയൽവാസിയായ മോഹനന്റെ മകനുമായി വീടിന് സമീപത്തെ റോഡിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നടക്കുകയും ഇതിൽ സുർജിത്ത് മോഹനനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവം ചോദ്യം ച്ചെയ്യാനാണ് രാത്രി മോഹനനും സംഘവും സുരേഷ് ബാബുവിന്റെ വീട്ടിൽ എത്തിയത്. തുടർന്ന് നടന്ന വാക്കേറ്റം അടിയിൽ കലാശിക്കുകയും പരിക്കേറ്റ സുരേഷ് ബാബുവിനെ ആശുപത്രിയിൽ കൊണ്ട് പോകവേ വഴി മദ്ധ്യേ മരണപെടുകയായിരിന്നു. ഒമ്പതോളം പേരടങ്ങുന്ന സംഘമാണ് സുരേഷ് ബാബുവിന്റെ വീട്ടിലെത്തി അക്രമം നടത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
Crime
കോടിരൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി 62കാരനായ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ തീ കൊളുത്തിക്കൊന്നു.
കോയമ്പത്തൂര്‍: 3.5 കോടിരൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി 62കാരനായ ഭര്‍ത്താവിനെ ഭാര്യ ജീവനോടെ തീ കൊളുത്തിക്കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ഈറോഡ് സ്വദേശിയും പവര്‍ ലൂം ഉടമയായ കെ രംഗരാജാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 15 ന് ഒരു അപകടത്തില്‍ പരിക്കേറ്റ് ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുംവഴി ഇവര്‍ സഞ്ചരിച്ച ഓംനി വാനിന് തീപ്പിടിച്ച് രംഗരാജന് മരിച്ചെന്നാണ് 57കാരിയായ ഭാര്യ ആര് ജോതിമണി ബന്ധുക്കളോടും വീട്ടുകാരോടും പറഞ്ഞത്.
കൊല്ലം കടയ്ക്കലിൽ വീടിന് മുന്നിൽ വച്ചിരുന്ന ഇരുചക്രവാഹനം അഗ്നിക്കിരയാക്കി
കടയ്ക്കൽ പന്തളം മുക്കിൽ പാറവിള വീട്ടിൽ റിജുവിന്റെ ഇരുചക്രവാഹനമാണ് അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.റിജുവിന്റെ വീടിനു സമീപം ഉള്ള ബന്ധുവീട്ടിൽ കഴിഞ്ഞ രാത്രി പത്തരമണിയോടെ ഇരുചക്രവാഹന നിർത്തി വീട്ടിലേക്കു പോയി കുറിച്ച് കഴിഞ്ഞു പുറത്ത് ശബ്ദം കേട്ട് റിജുവിന്റെ ഭാര്യ പുറത്തിറങ്ങി നോകുമ്പോഴാണ് ഇരുചക്രവാഹനം കത്തുന്നത് കാണുന്നത്. ബൈക്കിൽ തീ ആളി പടർന്നതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കടയ്ക്കൽ ഫയർ ഫോഴ്സ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു ഇവർ എത്തിയാണ് തീ കെടുത്തിയത് അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. കടയ്ക്കൽ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിന് ശേഷം രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടുവെന്ന് റിജു പറയുന്നു. മുൻവൈരാഗ്യത്തിൻ്റെ പേരിൽ വാഹനം കത്തിച്ചതാകാം എന്നാണ് നിഗമനം. കടയ്ക്കൽ പോലീസിൽ നൽകിയ പരാതിയുടെ അന്വേഷണത്തിൽ പോലീസ് കേസേടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
GREEN MEDIA VISION
ReplyForward |
പ്രശസ്ത ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന് പ്രചാരണം ഒൻപത് തവണവ്യാജവാർത്തയ്ക്ക് ഇരയായി
ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം തുടർക്കഥ ഗായികയുടെ ചിത്രങ്ങള്‍ക്കൊപ്പം ആദരാഞ്ജലികൾ എന്നു കുറിച്ചുകൊണ്ടുള്ള പോസ്റ്റുകൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇവ അടിസ്ഥാനരഹിതമാണെന്നും ഗായിക ആരോഗ്യവതിയായിരിക്കുന്നുവെന്നും ജാനകിയുടെ ബന്ധുക്കൾ വ്യക്തമാക്കി
ഒന്‍പതാം തവണയാണ് എസ്.ജാനകിയ്ക്കെതിരെ ഇത്തരം വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയകൾ വരുന്നത് മുൻപ് ഇത്തരം വാർത്തകൾ പ്രചരിച്ചപ്പോൾ കേരളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ ‘സമം’ നൽകിയ പരാതിയിൽ അന്വേഷണം നടന്നിരുന്നു. തുടർന്ന് പത്തനംതിട്ട സ്വദേശിയുടെ അറസ്റ്റും രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജൂണിൽ ജാനകി മരിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം, സംഗീതസംവിധായകൻ ശരത് തുടങ്ങിയവർ രൂക്ഷമായി പ്രതികരിച്ചിരുന്നു.
2017 ൽ ജാനകി ഇനി പാടുന്നില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഗായികയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. സൈബർ പൊലീസും സംവിധാനങ്ങളും ധാരാളം നിലവിലുള്ളപ്പോൾ ഇത്തരം വ്യാജ പ്രചാരകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കലാരംഗത്തെ അഭിപ്രായം
Green Media vision
വീട്ടിൽ വിളിച്ച് വരുത്തി മദ്യം നല്കി സുഹൃത്തിനെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു! രണ്ട് പേർ അറസ്റ്റിൽ
കൊല പാതകവിവരം അറിഞ്ഞു സംഭവസ്ഥലത്ത്തടിച്ചുകൂടിയ നാട്ടുകാർ .ഇൻസെറ്റിൽ കൊല്ലപ്പെട്ട ഹാഷിം
ഓയൂർ: കരിങ്ങന്നൂർ ആറ്റൂർക്കോണത്താണ് സംഭവം.ആറ്റുർക്കോണം പള്ളി വടക്കേതിൽ മുഹമ്മദ് ഹാഷിം (56) ആണ് കൊല്ലപ്പെട്ടത് സംഭവവുമായി ബന്ധപ്പെട്ട് അറ്റൂർക്കോണം, സുൽത്താൻ വീട്ടിൽ അഷറഫ് (54), പട്ടാഴി, താമരക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ നിസ്സാം (47) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ 31 ന് വൈകിട്ട് 7ന് വീട്ടിൽ നിന്നും പുറത്ത് പോയ ഹാഷിം രണ്ടാം തീയതി ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഹാഷിമിന്റെ ഭാര്യ ഭർത്താവിനെ കാണ്മാനില്ല എന്ന് പൂയപ്പള്ളി പൊലീസിൽ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിമിന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത് സുഹൃത്തുക്കളും ബന്ധുക്കളുമായ ഹാഷിമും , ഷറഫും ഒന്നിച്ച് ഗൾഫിലുണ്ടായിരുന്നു. അവിടെ വച്ച് ഷറഫ് ഹാഷിമിന്റെ കയ്യിൽ നിന്ന് 20000 രൂപ കടമായി വാങ്ങിയിരുന്നു. ഇപ്പോൾ ആഷറഫ് നാട്ടിലാണ്. ഗൾഫിൽ നിന്നുംനാട്ടിൽ ലീവിനെത്തിയ ആഷിം അഷറഫിനോട് പണം തിരികെ ചോദിക്കുകയും പലപ്പോഴും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.അടുത്തിടെ അഷറഫ്പ ണം തിരികെ നൽകുകയും ചെയ്തിരുന്നു പക്ഷെ പക മനസ്സിൽ കൊണ്ട് നടന്നു . നാടൻ ചാരായം വീട്ടിൽ ഉണ്ടെന്നും വന്നാൽ കുടിക്കാമെന്നും ഹാഷിമിനോട് അഷറഫ് പറയുകയും വരുമ്പോൾ ആരെയും കൂട്ടാതെവണം വരാണെന്നും പറഞ്ഞിരുന്നു അങ്ങനെ ആഷിം അ ഷറഫിൻ്റെ വീട്ടിലെത്തി.ഷറഫിൻ്റെ സുഹൃത്ത് നിസ്സാമിനൊപ്പം മദ്യപിച്ചു.മദ്യലഹരിയിലായ ആഷിമിനെ നിർബന്ധിച്ച് ഷറഫ് വീട്ടിൽ കിടത്തി. തളർന്ന് കിടന്ന ആ ഷാമിനെ വെട്ട് കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ഷെറഫും, നിസ്സാ മുംകൂടി വീടിന് സമീപത്തെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു.മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. പൂയപ്പള്ളി പോലീസ് കേസെടുത്തു.കൊട്ടാരകക്കര റൂറൽ എസ് പിയുടെയും ആർ ഡി ഓ യുടെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു മേൽനടപടികൾ സ്വീകരിച്ചു.പ്രതികളെ റിമാൻഡ് ചെയ്തു
green media vision
ട്രാക്കിൽ തെങ്ങിൻതടിവച്ച് അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം പിടികൂടി റെയിൽവേ പൊലീസ്
കൊല്ലം: ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോട് കൂടി ഇടവയ്ക്കും കാപ്പിലിനും ഇടയ്ക്കുള്ള റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടിവച്ച പ്രതികളെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി 06127 നമ്പർ ചൈന്നൈ ഗുരുവായൂർ തടിയിൽ തട്ടിയതിനെ തുടർന്ന് ലോകോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തൽ എറണാകുളം ഡിവൈഎസ്പി കെ എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഇതിഹാസ് താഹ, സബ് ഇൻസ്പെക്ടർ മനോജ് കുമാർ ,രാജു വിവേക്, ആദിത്യൻ, വിമൽ, എന്നിവരടങ്ങുന്ന സംഘം പ്രതികളായ ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27) കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു . കൊല്ലം ആർ പി എഫ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Green Media vision News
ReplyForward |
ചാരായവുമായി പോലീസിൻ്റെ പിടിയിലായ പ്രതി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
.
ഓയൂർ: ചാരായവുമായി പൂയപ്പള്ളി പോലീസിൻ്റെ പിടിയിലായ പ്രതി പോലീസിനെ വെട്ടിച്ച് കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.പോലീസുകാർ കൂടെ കിണറ്റിലിറങ്ങി പ്രതിയെ രക്ഷപ്പെടുത്തി. ഇയാളുടെ പക്കൽ നിന്നുംരണ്ട് ലിറ്റർ ഇരുന്നൂറ് മില്ലി നാടൻ ചാരായം പിടി കുടി’ അമ്പലംകുന്ന്, ഉഷാ മന്ദിരത്തിൽ സുനിൽ കുമാർ (4O) ആണ് കിണറ്റിൽ ചാടിയത്. വെള്ളിരാത്രി 11 മണിയോടെയായിരുന്നു സംഭവം. പൂയപ്പള്ളി എസ്.ഐ.ഗോപീചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി 10 മണിയോടെ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പേരെ പുഞ്ചിരിമുക്കിൽ മദ്യലഹരിയിൽ കണ്ടെത്തി ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും സുനിൽകുമാറിൻ്റെ വീട്ടിൽ നിന്നും വാങ്ങിയ നാടൻ ചാരായമാണ് കഴിച്ചതെന്നും സുനിൽ ചാരായം വാറ്റി വിൽപന നടത്തുന്നതായും വിവരം ലഭിച്ചു. പോലീസ് സംഘംരാത്രി 11 മണിയോടെ സുനിലിൻ്റെ വീട്ടിലെത്തി നടത്തിയപരിശോധനയിൽ 200 മില്ലി നാടൻ ചാരായം കണ്ടെടുത്തു.തുടർന്ന് സുനിലിനെ ചോദ്യം ചെയ്തതിൽ നിന്നും ചാരായം വാറ്റാനായി കോട (വാഷ് )തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് പോലീസുകാർക്കൊപ്പം പുറത്തിറങ്ങിയ ഇയാൾ പോലീസിൻ്റെ കണ്ണ് വെട്ടിച്ച് മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു.സംഭവത്തിൽ പകച്ചുപോയ പോലീസ് സംഘത്തിലെ എ.എസ്.ഐമാരായ ഹരിയും, രാജേഷും ഉടൻ കിണറ്റിലിറങ്ങുകയും സുനിലിനെ വെള്ളത്തിൽ നിന്നും പൊക്കി കയറിൽ കെട്ടി ഉയർത്തി നിർത്തിയ ശേഷം അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിച്ചു. കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ ആർ.സജീവൻ്റെ നേതൃത്വലുള്ള ഫയർഫോഴ്സ് സംഘം ഇയാളെ വല ഉപയോഗിച്ച് കരയ്ക്കെടുക്കുകയായിരുന്നു.പരിക്കേറ്റ സുനിൽകുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ കിണറിന് പാലമായി ഉപയോഗിച്ചിരുന്ന പഴയ ടെലഫോൺ പോസ്റ്റിനുള്ളിലെ പൊള്ളയായ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ലിറ്റർ ചാരായം കൂടി പോലീസ് കണ്ടെടുത്തു
റിപ്പോർട്ട്;ബബുപൂയപ്പള്ളി
GREEN MEDIA VISION
ഓയൂരിൽ സ്വർണ്ണകടയിൽ കവർച്ച കഴിഞ്ഞ ദിവസം രാത്രി 7 30 ടെയാണ് സംഭവം. ഓയൂർ കാനറാ ബാങ്കിന് സമീപത്തെ കാഞ്ചനം ജൂവലറിയിൽ ആണ് മോഷണം നടന്നത് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജ്യോന ജൂവലറിയിൽ എത്തിയ യുവാവായ മോഷ്ടാവ് ഒന്നരപവന്റ് മൂന്ന് മാലകൾ സെലക്ട് ചെയ്തതിനു ശേക്ഷം ചേട്ടൻ തൊട്ടടുത്ത പമ്പിൽ പോയിരിക്കുന്നു ക്യാഷുമായി ഇപ്പോൾ വരും എന്ന് പറഞ്ഞ് രണ്ട് തവണ പുറത്തിറങ്ങിനോക്കിയതിനു ശേഷം കടക്കാരന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ സ്വർണ്ണം എടുത്ത് ഓടുകയായിരുന്നു കടയുടമസ്ഥനും ജീവനക്കാരനും പുറകെ ഓടിയെങ്കിലും മോഷ്ടാവ് തൊട്ടടുത്ത തൈയ്ക്കാവിന്റെ ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത ഹൈ ടെക് ലാബിലെ സി സി ടി വി ദൃശ്യങ്ങളിൽ സ്വർണ്ണവുമായി ഓടുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു
Green Media vision News
വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്കൊപ്പം കാമുകന്, തര്‍ക്കത്തിനിടെ ദാരുണകൊല
തിരുവനന്തപുരം ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകൻ ശ്രീജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കൾ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളിൽ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാർക്കിടയിൽ തർക്കവുമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുൺ ആഴ്ചയിലൊരിക്കലാണ് വീട്ടിൽ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുൺ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികൾ ചേർന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൃത്യം നടത്തിയ ശേഷം ശ്രീജു താൻ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടിൽനിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അഞ്ജുവിനെ വീട്ടിൽനിന്ന് തന്നെ പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അരുൺ-അഞ്ജു ദമ്പതിമാർക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്.
പൂയപ്പള്ളി : തൃക്കണ്ണമംഗൽ എസ് കെ വി സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ഓടനാവട്ടം മാരൂർ കൈക്കുളത്തിൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അർനോൾഡ് കൃഷ്ണയെയാണ് പൂയപ്പള്ളി സ്വദേശിയും കടയ്ക്കൽ സ്കൂളിലെ അദ്യാപകനുമായ സന്തോഷ് മർദ്ധിച്ചത് ഓയൂർ കൊട്ടാരറൂട്ടിൽ ഓടുന്ന ആഞ്ജനേയ എന്ന സ്വകാര്യ ബസിൽ വച്ച് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത് അർനോൾഡ് കൃഷ്ണയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കിരണിന്റെ കൈ സന്തോഷിന്റെ ശരീരത്ത് തട്ടി എന്ന് പറഞ്ഞ് കൂട്ടുകാരനെ അടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ അർനോൾഡ് കൃഷ്ണയെ അദ്ധ്യാപകൻ സന്തോഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു കൈക്കും മുഖത്തും അടിക്കുകയും ചെയ്തു ബസ് ജീവനക്കാർ നോക്കി നിൽക്കെയാണ് സംഭവം . അദ്ധ്യാപന ജോലി സമയത്ത് സ്കൂളിൽ മദ്യപിച്ചെത്തിയതിനു നിരവധി തവണ സസ്പെൻഷനിലായ ആളാണ് സന്തോഷ് സ്കൂളിൽ കുട്ടികളെ ക്രൂരമായി മർദ്ധിച്ചതിനും ഈ അദ്ധ്യാപകനെതിരെ നടപടി ഉണ്ടായിട്ടുണ്ട് ഇദ്ദേഹം മയക്കുമരുനിന്ന് അടിമയാണെന്നുംപറയപ്പെടുന്നു അർനോൾഡ് കൃഷ്ണയുടെ മാതാപിതാക്കളുടെ പരാധിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് ചൈൽഡ് വെൽഫയർ നിയമപ്രകാരം കേസെടുത്തു
Green Media vision News