എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 100 സ്റ്റാഫ് നേഴ്സ് ഒഴിവിലേയ്ക്കുള്ള ഇന്റർവ്യൂ 2021 സെപ്റ്റംബർ 24ന് കോട്ടയം എംപ്ലോയബിലിറ്റി സെന്റെറിൽ
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്തെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIMS) 100 ഓളം സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് 2021 സെപ്റ്റംബർ 24 -ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടത്തപ്പെടുന്നു.
ബി.എസ്.സി /ജനറൽ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. 3 വർഷം വരെ ഗ്യാപ്പുള്ളവരെയും പരിഗണിക്കുന്നതാണ്.
പ്രായപരിധി 40 വയസ്സുവരെ.
ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ “9074715973” എന്ന നമ്പറിലേക്ക് ബയോഡാറ്റ whatsapp അയക്കുക. മറുപടിയായി ടൈം സ്ലോട്ട്സ് ലഭിക്കുന്ന ക്രമത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്തിനിടയിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ടോക്കൺ സംവിധാനം ഏർപ്പെടുത്തി ആയിരിക്കും അഭിമുഖം നടത്തപ്പെടുക. ഉദ്യോഗാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഹാൻഡ് സാനിറ്റൈസർ കയ്യിൽ കരുതണം.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ കയ്യിൽ കരുതുക.
കൂടുതൽ വിവരങ്ങൾക്ക്👇🏻 എംപ്ലോയബിലിറ്റി സെന്റർ
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്
സിവിൽ സ്റ്റേഷൻ കോട്ടയം
☎️Phone: 0481-2563451/2565452