29.9 C
Kollam
Tuesday, August 3, 2021
spot_img

“99.47”കോവിഡ് തളർത്തിയില്ല എസ് എസ് എൽ സി ക്ക് ചരിത്രവിജയം

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. 99.47 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം.പരീക്ഷ എഴുതിയ 421887 പേരിൽ 419651 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 121318 പേരാണ്. കഴിഞ്ഞ വര്‍ഷത്തേക്കാൾ
79412 പേരുടെ വർദ്ധനവാണ് ഉണ്ടായത്. .റ്റി.എച്ച എസ്എൽ.സിക്ക് 99.72% ശതമാനമാണ് വിജയം. മുൻ വർഷത്തേക്കാൾ 0.65 മാണ് വർദ്ധന .48 ടി.എച്ച് എസ് എൽ സി സ്കൂളുകളിൽ നിന്നായി 2889 പേർ പരീക്ഷ എഴുതി 2881 പേർ വിജയിച്ചു.എസ്.എസ് എൽ സി (എച്ച് ഐ) 29 സ്കൂളുകളിൽ നിന്നായി 256 പേർ പരീക്ഷ എഴുതി. എല്ലാവരും വിജയിച്ചു. നൂറ് ശതമാനം വിജയം.റ്റി എച്ച് എസ് എൽ സി ക്ക് പരീക്ഷ എഴുതിയ 17 പേരും വിജയിച്ചു. 100 % വിജയം.കോവിഡ് കാലത്തെ നഷ്ട്ടപെട്ട  അദ്ധ്യയന ദിനങ്ങൾ .കുട്ടികളെ തളർത്തിയില്ല ഓൺലൈൻ ക്‌ളാസുകളുടെ മികവും  വീടുകളിൽ ഇരുന്നുള്ള പഠനവും മികച്ചവിജയത്തിന് കരണമായെന്നാണ് വിലയിരുത്തൽ 

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles