24.9 C
Kollam
Wednesday, July 28, 2021
spot_img

എം.സി ജോസഫൈന്‍ വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചു

തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറിയറ്രിന്റെ തീരുമാനപ്രകാരമാണ് ജോസഫൈനിന്റെ രാജി. കാലാവധി കഴിയാന്‍ 9 മാസം ബാക്കി നില്‍ക്കെയാണ് രാജി. ഒരു ചാനലിന്റെ പരിപാടിയില്‍ ഫോണില്‍ പരാതി കേട്ട് മറുപടി പറയുമ്പോള്‍ പരാതിക്കാരെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി എന്നതാണ് ആരോപണത്തി നിടയാക്കിയത്. പൊലീസില്‍ പരാതികൊടുത്തോ എന്ന് ചോദിച്ച് കൊടുത്തില്ലെങ്കില്‍ സഹിച്ചോ എന്ന തരത്തിലാണ് ഇവര്‍ മറുപടി പറഞ്ഞത് പ്രശ്‌നമായിരുന്നു. നിരവധി പേര്‍ വനിതാക്മ്മീഷനെതിരെ രംഗത്തുവന്നു. കെപിസിസി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. സംസ്ഥാന സമിതിയില്‍ അംഗമായ ജോസഫൈനിനോട് രാജി വയ്ക്കാന്‍ നേതൃത്വം നിര്‍ദ്ദേശിച്ചതായാണ് വിവരം. സംഭവിച്ചതില്‍ ജോസഫൈന്‍ ക്ഷമ ചോദിച്ചു. എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും പ്രതിഛായ തകര്‍ത്തു എന്ന തരത്തില്‍ വന്‍ വിമര്‍ശനമാണുയര്‍ന്നത്.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles