27.9 C
Kollam
Saturday, October 16, 2021

920 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ അറസ്റ്റ് ചെയ്തു

ഇരവിപുരം : പശ്ചിമബംഗാളിൽ നിന്നും വിൽപ്പനയ്ക്കെത്തിച്ച് നിരോധിത പുകയിലശേഖരം പോലീസ് പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് ഇക്ബാൽ (23) ആണ് പോലീസ് പിടിയിലായത്. പശ്ചിമ ബംഗാളിൽനിന്നും വിൽപ്പനയ്ക്കായി എത്തിച്ച് നിരോധിത പുകയില ശേഖരമാണ് പോലീസ് പിടികൂടിയത്. കൊല്ലം സിറ്റി പരിധിയിൽ കുട്ടികൾക്കും യുവാക്കൾക്കും ലഹരിഉൽപ്പന്നങ്ങൾ എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് ജില്ലാ മയക്ക് മരുന്ന് വിരുദ്ധസ്പെഷ്യൽ സ്ക്വാഡിന്റെ സഹായത്തോടെയാണ് ഇയാൾ ഇരവിപുരം പോലീസിന്റെ പിടിയിലായത്. ദിവസങ്ങളായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം ലഹരി മരുന്ന് കടത്തുന്നതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ട്രെയിൻ മാർഗ്ഗം എത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന പുകയില ഉത്പനങ്ങളുമായി പള്ളിമുക്കിൽ വച്ച് പോലീസ് സംഘം പിടികൂടുകുയായിരുന്നു. പുകയില ഉത്പനങ്ങൾ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണത്തിന് നൽകുമെന്ന് ഇയാൾ പോലിസിനെ അറിയിച്ചു. ഇരവിപുരം ഇൻസ്പെക്ടർ അനിൽകുമാർ വിവി എസ്സ്.ഐ മാരായ അരുൺ ഷാ, എ.എസ്. അനുരൂപാ, സിപി ദിലീപ് ഡാൻസാഫ് എസ്സ്.ഐ ആർ.ജയകുമാർ, എ.എസ്സ്.ഐ ബൈജൂ ജെറോം, സി.പി.ഓ മരായ മനു, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles