Home Latest News 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ കോവിഡ് വാക്‌സിന്‍

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ കോവിഡ് വാക്‌സിന്‍

by Green Media Vision

നാളെ മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകാൻ തുടങ്ങുകയാണ്. അറിയേണ്ട കാര്യങ്ങൾ ഇവയാണ്.

വാക്സിനേഷനായി എങ്ങനെ രജിസ്റ്റർ ചെയ്യണം?

കോവിഡ് വാക്സിനേഷനായി 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്നു മുതൽ www.cowin.gov.inഎന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

വാക്സിൻ എവിടെയൊക്കെ ലഭ്യമാകും?

കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സി.ജി.എച്ച്.എസ്. ആശുപത്രികൾ, സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികൾ, പൊതുകെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും വാക്സിൻ ലഭ്യമാകും. സർക്കാർ ആശുപത്രികളിൽ നിന്നും വാക്സിൻ സൗജന്യമായി ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കായ 250 രൂപ നൽകണം. വാക്സിനേഷൻ ലഭിക്കുന്നതിനും വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും  www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന വാക്സിൻ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കുക. മുൻഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭ്യമാകും.

കോവിഷീൽഡ് വാക്സിൻ എടുത്തവർ രണ്ടാമത്തെ ഡോസ് എപ്പോൾ എടുക്കണം?

കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണം. ഉദാ: മാർച്ച് ഒന്നിന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ആൾ ഏപ്രിൽ 12 മുതൽ ഏപ്രിൽ 25 നുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം(കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം)

കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി എപ്പോഴാണ് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കേണ്ടത്?

കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണം. ഉദാ: മാർച്ച് ഒന്നിന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ആൾ മാർച്ച് 29 മുതൽ ഏപ്രിൽ 11 നുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.

You may also like

Leave a Comment