ഡല്‍ഹി: വാരാണസി വിമാനത്താവളത്തില്‍ വിഗ്ഗിനടയില് ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍. 45 ലക്ഷം രൂപയുടെ സ്വര്‍ണമാണ് വിഗ്ഗിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ രണ്ട് യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 32.97ലക്ഷം വില വരുന്ന 646ഗ്രാം സ്വര്‍ണം ഉരുക്കി ചെറിയ സഞ്ചിക്കുള്ളിലാക്കി വിഗ്ഗിനടിയില്‍ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിൽ വേറൊരു യാത്രക്കാരനില്‍ നിന്നും 12.14ലക്ഷം വിലമതിക്കുന്ന 238.2 ഗ്രാം സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്. പ്ലാസ്റ്റിക് ബോക്സിന്റെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.