28.9 C
Kollam
Saturday, July 31, 2021
spot_img

35 സീറ്റ്, ഭരണം…! മോഹങ്ങളെല്ലാം പൊലിഞ്ഞ് ബി.ജെ.പി.; ഉള്ള സീറ്റും കൈവിട്ടു

കോഴിക്കോട്: 35 സീറ്റിൽ വിജയിക്കും കേരളത്തിൽ ഭരണം നേടും. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ തവണ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പിയ്ക്ക് ഇത്തവണ അത്രയേറെയായിരുന്നു ആത്മവിശ്വാസം. 2016-ൽ വിജയിച്ച നേമത്തിന് പുറമെ ഒട്ടേറെ സീറ്റുകളിൽ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടൽ. എന്നാൽ നേമത്ത് പോലും വിജയിക്കാനാകാതെ ബി.ജെ.പി. ദയനീയമായി തകർന്നടിയുന്ന കാഴ്ചയാണ് 2021-ൽ കണ്ടത്. നേമത്ത് കുമ്മനം രാജശേഖരൻ തുടക്കംമുതൽ ലീഡ് നിലനിർത്തിയെങ്കിലും അവസാനറൗണ്ടുകളിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. പാലക്കാട്ട് ഇ. ശ്രീധരനും സമാനസ്ഥിതിയാണുണ്ടായത്. ഒരുഘട്ടത്തിൽ ഇ. ശ്രീധരൻ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിയെങ്കിലും അവസാനഘട്ടത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ ജയിച്ചുകയറി. നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശ്ശൂരുമാണ് ബി.ജെ.പിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്. തൃശ്ശൂരിൽ സുരേഷ് ഗോപി ഏതാനും മണിക്കൂറുകൾ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പിന്നിൽപ്പോയി. ഇത്തവണ ആകെ മൂന്ന് സീറ്റുകളിൽ മാത്രമാണ് എൻ.ഡി.എയ്ക്കും ബി.ജെ.പിക്കും മുന്നിട്ടുനിൽക്കാനായത്. എന്നാൽ അവസാനഘട്ടത്തിൽ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. കേന്ദ്രത്തിൽ തുടർച്ചയായി അധികാരം ലഭിച്ചിട്ടും സർവസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തിൽ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles