24.8 C
Kollam
Monday, August 15, 2022
spot_img

23 ട്രെയിനുകളിൽ നവംബര്‍ ഒന്ന് മുതല്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം

ചെന്നൈ: കൊവിഡിനെ തുടർന്ന് തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായി റിസർവ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളിൾ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു. നവംബർ ഒന്ന് മുതൽ ദക്ഷിണ റെയിവെക്ക് കീഴിലുള്ള 23 തീവണ്ടികളിൾ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ സ്ഥിരം യാത്രികർക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്. നവംബർ 10 മുതൽ ആറ് തീവണ്ടികളിൾ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ് റെയിവെ ബോർഡ് തീരുമാനിച്ചിരിക്കു ന്നത്. നവംബർ ഒന്ന് മുതൽ ജനറൽ കോച്ചുകൾ ലഭ്യമാകുന്ന തീവണ്ടികൾ ഇവയാണ്

06607- കണ്ണൂർ – കോയമ്പത്തൂർ

06608- കോയമ്പത്തൂർ- കണ്ണൂർ
06305-എറണാകുളം – കണ്ണൂർ

06306- കണ്ണൂർ -എറണാകുളം
06308- കണ്ണൂർ -ആലപ്പുഴ

06307-ആലപ്പുഴ- കണ്ണൂർ
06326-കോട്ടയം – നിലമ്പൂർ  റോഡ്

06325- നിലമ്പൂർ റോഡ്-കോട്ടയം
06304-തിരുവനന്തപുരം-എറണാകുളം

06303- എറണാകുളം-തിരുവനന്തപുരം
06302- തിരുവനന്തപുരം – ഷൊർണൂർ

06301-ഷൊർണൂർ -തിരുവനന്തപുരം
02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി

02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06268-രാമേശ്വരം-തിരുച്ചിറപ്പള്ളി

02627-തിരുച്ചിറപ്പള്ളി-രാമേശ്വരം
06089- ചെന്നൈ സെന്ട്രല് – ജോലാർപ്പേട്ട

06090- ജോലാർപ്പേട്ട -ചെന്നൈ സെന്ട്രൽ
06342-തിരുവനന്തപുരം – ഗുരുവായൂർ

06341- ഗുരുവായൂർ-തിരുവനന്തപുരം
06366-നാഗർകോവിൽ -കോട്ടയം

06844- പാലക്കാട് ടൗൺ -തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ

എക്സ്പ്രസ്, മെയിൽ തീവണ്ടികളിൾ കൊവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടർന്നും ഈടാക്കുക. ഘട്ടം ഘട്ടമായി മറ്റ് എക്സ്പ്രസ്, മെയിൽ തീവണ്ടികളിലും ജനറൽ കോച്ചുകൾ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളിൾ മാത്രമാണ് നിലവിൽ അൺ റിസർവ്ഡ് കോച്ചുകളുള്ളത്. കൊവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles