Home Latest NewsNews ഏപ്രില്‍ 30 ആര്‍ ശങ്കറിന്റെ ജന്മവാര്‍ഷികദിനം

ഏപ്രില്‍ 30 ആര്‍ ശങ്കറിന്റെ ജന്മവാര്‍ഷികദിനം

by Green Media Vision


കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കര്‍ *1909* ഏപ്രില്‍ *30* ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പുത്തൂരില്‍ കുഴിക്കലിടവകയില്‍ വിളയില്‍കുടുംബത്തില്‍ രാമന്‍വൈദ്യര്‍, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു. അദ്ദേഹം *1962* സെപ്റ്റംബര്‍ *26* മുതല്‍ *1964* സെപ്റ്റംബര്‍ *10* വരെ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു.
പുത്തൂര്‍ പ്രാഥമിക വിദ്യാലയത്തിലും, പീന്നീടു കൊട്ടാരക്കര ഇംഗ്ലീഷ് വിദ്യാലയത്തിലും പഠിച്ചു. *1929* ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് രസതന്ത്ര ബിരുദം നേടി. 1931ല്‍ ശിവഗിരി ഇംഗ്ലീഷ് മിഡിയം സ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായി നിയമിതനായി. അതിനുശേഷം തിരുവനന്തപുരം ലോ കോളെജില്‍ പഠിക്കുകയും *1936* മുതല്‍ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു. ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഒരു മകനും ഒരു മകളുമുണ്ട്. പിന്നോക്ക വിഭാഗങ്ങളോടുള്ള വിവേചനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങി.
കോണ്‍ഗ്രസ്സുകാരനായി രാഷ്ടീയപ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സമുദായരംഗത്തും പ്രവര്‍ത്തിച്ചു. *1959* ല്‍ വിമോചനസമരകാലത്തു സമുദായത്തില്‍ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നല്‍കി. അക്കാലത്ത് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു. *1948* ല്‍ തിരുവിതാംകൂര്‍ സംസ്ഥാന അസംബ്ലിയിലും, *1949* മുതല്‍ *1956* വരെ തിരുകൊച്ചി സംസ്ഥാന അസംബ്ലിയിലും അംഗമായിരുന്നു.
*1960* ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ ഐക്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തില്‍ അധികാരത്തില്‍ വന്നു. ആ മന്ത്രിസഭയില്‍ കണ്ണൂരില്‍ നിന്നുളള എം.എല്‍.എ ആയിരുന്ന ആര്‍.ശങ്കര്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ധനകാര്യ വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. *1962* ല്‍ പട്ടം താണുപിള്ള ആന്ധ്ര ഗവര്‍ണറായി പോയപ്പോള്‍ ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി. പട്ടംതാണുപിള്ളക്കു ശേഷം ശങ്കര്‍ മുഖ്യമന്ത്രിയായി. രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്ന ആ മന്ത്രിസഭ. ഭരണകാലത്ത്, പി.ടി. ചാക്കോയും, മന്നത്ത് പത്മനാഭനുമായുള്ള അദ്ദേഹത്തിന്റെ അധികാര വടംവലി ഭരണരംഗത്തു പ്രതിസന്ധിയുണ്ടാക്കി. തുടര്‍ന്നു കോണ്‍ഗ്രസ്സിലെ ഭിന്നിപ്പു കാരണം 1964ല്‍ ആ മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ആര്‍.ശങ്കറിന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു.
മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീട്. എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവര്‍ത്തനം ഒതുക്കി. *1965* ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് എ.ഐ.സി.സി. നിര്‍ദ്ദേശപ്രകാരം ചിറയിന്‍കീഴ് മണ്ഢലത്തില്‍ നിന്നും അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചു. സ്വര്‍ണ്ണത്തില്‍ പണിത ഒരു നിലവിളക്കു അദ്ദേഹം സമ്മാനമായി വാങ്ങിച്ചുവെന്ന ആരോപണം അക്കാലത്തു സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ചിറയിന്‍കീഴില്‍ പരാജയപ്പെട്ടു. *1972* നവംബര്‍ *6* ന് അദ്ദേഹം അന്തരിച്ചു.

You may also like

Leave a Comment