27.9 C
Kollam
Saturday, October 16, 2021

2ഡോസ് വാക്‌സിന്‍ എടുത്തവർക്ക്‌ തിരിച്ചറിയൽ കാര്‍ഡ്‌ നൽകണം :ബോംബെ ഹൈക്കോടതി

മുംബൈ: കോവിഡ്‌ 19 വാക്‌സിന്‍ രണ്ടു ഡോസും എടുത്തവരെ തിരിച്ചറിയാന്‍ പ്രത്യേക കാര്‍ഡ്‌ നല്‍കുന്നതു പരിഗണിക്കണമെന്നു ബോംബെ ഹൈക്കോടതി മഹാരാഷ്‌ട്ര സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടു. രണ്ടും ഡോസും എടുത്തവര്‍ക്ക്‌ യാത്ര ചെയ്യാനും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അനുമതി നല്‍കണമെന്നും കോടതി പറഞ്ഞു. പൂര്‍ണമായും വാക്‌സിന്‍ എടുത്തവരെയും മറ്റുള്ളവരെയും വേര്‍തിരിക്കണമെന്നും വിദേശ രാജ്യങ്ങളില്‍ അതിനായി കാര്‍ഡ്‌ നല്‍കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തവര്‍ക്ക്‌ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles