ഫഹദ് ഫാസിലിനെ നായകനാകുന്ന ‘മലയൻകുഞ്ഞ്’ന്റെ ട്രെയിലർ റിലീസ് ചെയ്തു. നവാഗതനായ സജിമോൻ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ.ആർ. റഹ്മാൻ ആണ് സംഗീതം നൽകുന്നത്. അതിജീവനമാണ് പ്രമേയം. ഫാസിൽ ആണ് ചിത്രത്തിന്റെ നിർമാണം. പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു കഥയാണ് മലയന്‍കുഞ്ഞ്. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.