26.9 C
Kollam
Monday, July 26, 2021
spot_img

18 കോടിക്കായി കാത്തുനിൽക്കാതെ ഇമ്രാൻ യാത്രയായി

പെരിന്തൽമണ്ണ; സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ  വിടവാങ്ങി . കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്പൈനൽ മസ്കുലർ  ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാൻ  കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ആ കുരുന്ന് യാത്രയായത്. 18 കോടി രൂപ വിലയുള്ള മരുന്നിനായി തുക സ്വരൂപിക്കുന്നതിനിടെയാണ് ഇമ്രാൻ്റെ അപ്രതീക്ഷിത വേർപാട്. പെരിന്തൽമണ്ണ സ്വദേശികളായ ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. ഇന്നലെ രാത്രി 11.30 ത്തോടെയാണ് കുഞ്ഞിൻ്റെ മരണം സംഭവിച്ചത്. മൂന്നു മാസമായി കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഇമ്രാൻ്റെ ജീവൻ രക്ഷിക്കാൻ ധനസമാഹരണം നടത്തിയിരുന്നു. ഇന്നലെ 16 കോടി രൂപ സംഭാവനയായി ലഭിച്ചതോടെ മികച്ച ചികിത്സ നൽകി ഇമ്രാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആരിഫ്-റമീസ തസ്‌നി ദമ്പതികളുടെ മറ്റൊരു കുഞ്ഞും സമാന രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണീരിലാഴ്ത്തി ഇമ്രാനും വിടപറഞ്ഞത്.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles