25.8 C
Kollam
Sunday, June 26, 2022
spot_img

17 വർഷങ്ങൾക്ക് മുമ്പത്തെ കൊലപാതകത്തിന് പിന്നിലും റിപ്പർ ജയാനന്ദൻ : ജീവപര്യന്തം ശിക്ഷയ്ക്കിടെ വീണ്ടും അറസ്റ്റ്

കൊച്ചി: ഇടപ്പളളി പൊണേക്കരയില്‍ 17 വര്‍ഷം മുന്‍പുണ്ടായ ഇരട്ടക്കൊല നടത്തിയത് റിപ്പര്‍ ജയാനന്ദനെന്ന് പൊലീസ് കണ്ടെത്തി. എഡിജിപി എസ്.ശ്രീജിത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിര്‍ണായക വിവരം പുറത്തുവിട്ടത്. 2004ല്‍ വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവന്‍ കവര്‍ന്ന സംഭവമാണ് പൊണേക്കര കൊലക്കേസ്. 74കാരിയും സഹോദരനുമാണ് അന്ന് കൊലചെയ്യപ്പെട്ടത്. പോണേക്കര കോശേരി ലെയിനില്‍ വി.നാണിക്കുട്ടി അമ്മാള്‍(73), രാജന്‍ എന്ന ടി.വി നാരായണ അയ്യര്‍ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി റിപ്പര്‍ ജയാനന്ദന്‍ നിലവില്‍ കസ്റ്റഡിയിലുണ്ട്. സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. അവര്‍ നല്‍കിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ ജയാനന്ദന്‍ കുറ്റം സമ്മതിച്ചതായും ഡിസംബര്‍ 24ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു. ഏഴ് കൊലക്കേസിലും പതിനാല് മോഷണ കേസിലും പ്രതിയായ റിപ്പര്‍ ജയാനന്ദന്‍ തടവിലിരിക്കെ രണ്ട് തവണ ജയില്‍ ചാടുകയും ചെയ്തിട്ടുണ്ട്. മാള ഇരട്ടകൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമായി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ കൊലക്കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles