26.8 C
Kollam
Saturday, October 16, 2021

12 കോടിയുടെ തിരുവോണം ബമ്പർ ഈ നമ്പറിന്; കോടികൾ സ്വന്തമാക്കി ഭാഗ്യശാലികൾ, ഇവർ വിജയികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ BR 81 നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. ഒന്നാം സമ്മാനമായ 12 കോടി രൂപ TE 645465 എന്ന നമ്പറിന് ലഭ്യമായി. 12 കോടി രൂപയാണ് ഓണം ബമ്പറിൻ്റെ ഒന്നാം സമ്മാനം. മറ്റ് സമ്മാനങ്ങളുടെ നറുക്കെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന നറുക്കെടുപ്പ് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ആണ് ഉദ്ഘാടനം ചെയ്തത്
രണ്ടാം സമ്മാനമായി ആറ് പേർക്ക് ഒരു കോടി രൂപ വീതവും12 പേർക്ക് പത്ത് ലക്ഷം രൂപയും അഞ്ച് ലക്ഷം വീതം 12 പേർക്കും ലഭ്യമാകും
.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു

ഒന്നാം സമ്മാനം : 12 കോടി രൂപ TE 645465
രണ്ടാം സമ്മാനം : ഒരു കോടി TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392
മൂന്നാം സമ്മാനം : 10 ലക്ഷം രൂപ TA 218012 TB 548984 TC 165907 TD 922562 TE 793418 TG 156816 TA 960818
നാലാം സമ്മാനം : അഞ്ച് ലക്ഷം രൂപ TA 165509 TB 226628 TC 772933 TD 292869 TE 207129 TG 150044 TA 583324 TB 931679 TC 587759 TD 198985 TE 870524 TG 844748
അഞ്ചാം സമ്മാനം : ഒരു ലക്ഷം രൂപ
300 രൂപയാണ് ടിക്കറ്റ് വില. കൊവിഡ്-19 നിയന്ത്രണങ്ങൾ തുടർന്നിട്ടും ഇത്തവണ അച്ചടിച്ച മുഴുവൻ ടിക്കറ്റും വിറ്റുവെന്ന പ്രത്യേകതയുമുണ്ട്. 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിൽ ഇറക്കിയത്. ടിക്കറ്റ് വരുമാനത്തിൽ 126 കോടി 56 ലക്ഷം രൂപ സർക്കാരിന് വരുമാനമായി ലഭിച്ചു. സമ്മാന – കമ്മീഷൻ ചെലവുകൾക്ക് ശേഷം 30 കോടി 54 ലക്ഷം രൂപ സർക്കാരിന് ലാഭമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റവിച്ചത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles