Home Travel കാഴ്ച്ചകളൊരുക്കും തമിഴ് ഗ്രാമ ” ഭഗവതീപുരം “

കാഴ്ച്ചകളൊരുക്കും തമിഴ് ഗ്രാമ ” ഭഗവതീപുരം “

by Green Media Vision

(സഞ്ചാരം)
സഞ്ചാരികൾക്ക് മനോഹരവും വശ്യവുമായ ഗ്രാമക്കാഴ്ച്ചകൾ ഒരുക്കുന്ന  തമിഴ് ഗ്രാമ മാണ് ഭഗവതീപുരം അതി രാവിലെ ഞാനും സുഹൃത്ത് അനിൽ കുമാറും  കൊല്ലത്തുനിന്നും  ജില്ലയുടെ അതിർത്തി ഗ്രാമമായ ഭഗവതീ പുരത്തേയ്ക്ക് യാത്ര തിരിച്ചു ഞങ്ങളുടെ ട്രാവൽ ചാനലിന് വീഡിയോ ദൃശ്യങ്ങൾ പകർത്തുക എന്നതാണ് ലക്ഷ്യം സഞ്ചാരികളായ ഞങ്ങൾ  ഭഗവതിപുരം പണ്ടൊരിക്കൽ  പോയ സ്ഥലമാണെങ്കിലും അവിടുത്തെ 100 വർഷം പിന്നിട്ട ബ്രിട്ടീഷ് റെയിൽവേ  സ്റ്റേഷന്റെ ഒരു കവർ സ്റ്റോറി എടുക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം തമിഴ്നാടിനോട് തൊട്ടടുത്തു കിടക്കുന്ന   കൊല്ലം ജില്ലയിൽ നിന്നും വെറും രണ്ടര മണിക്കൂർ യാത്ര കൊണ്ട് തെങ്കാശി ജില്ലയിലെ ഭഗവതീപുരത്തെത്തും തെന്മലയുടെയും ആര്യങ്കാവിന്റെയും കാനന ഭംഗി ആസ്വദിച്ച് ചെങ്കോട്ടയും പുളിയറയും കഴിഞ്ഞാൽ . മെയിൻ റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ 2 കിമി പിന്നിട്ട്  പച്ചവിരിച്ച വയൽ പരപ്പുകളും തെങ്ങിൻ തോട്ടങ്ങളും കൊണ്ട് സമ്യദ്ധമായ സുന്ദരമായ ഭഗവതീപുരം ഗ്രാമത്തിലെത്താം തനി നാട്ടുമ്പുറത്തുകാരായ കൃഷിക്കാർ താമസിക്കുന്ന പച്ചയായ മനുഷ്യരുടെ ഗ്രാമമാണ് ഭഗവതീപുരം . സ്നേഹ സമ്പന്നരായ തമിഴ്മക്കളുടെ ഗ്രാമം തോടും വയലും വരമ്പും താറാവും ആടും മാടുമെല്ലാം ഇവിടെയുണ്ട് കന്നുകാലി വളർത്തത്തിലും കൃഷിയും മറ്റ് ചെറ് ജോലികളുമായി സന്തോഷത്തോടെ ജീവിക്കുന്ന തമിഴ് കർഷകരാണ് ഇവിടെയുള്ളത് ആദ്യമെത്തിയത് ഗ്രാമത്തിലെ തനി നാടൻ ചായ പീടികയിൽ തന്നെയാണ് കയ്യിൽ കരുതിയിരുന്ന ഭക്ഷണവും കഴിച്ച് തമിഴ് അമ്മമാരോടും , കൊളന്തകളോടും ഒക്കെ തമാശകൾ പറഞ്ഞ്  അടിച്ചു പൊളിക്കാഴ്ച്ചകൾ ക്യാമറയിലാക്കി ഉല്ലസിച്ചങ്ങനെ മനോഹരമായ മലയുടെ താഴ്വാരത്തെ കാഴ്ച്ചകളിലൂടെ ഒരു സ്വപ്ന സഞ്ചാരം ഏത് സഞ്ചാരിയും ഇഷ്ടപ്പെടും ശരിക്കും ഭഗവതി അനുഗ്രഹിച്ച് നൽകിയ ഗ്രാമമാണ് ഭഗവതീപുരം  മലനിരകളെ തഴുകി എപ്പോഴും വീശിയടിക്കുന്ന കുളിർമയുള്ള കാറ്റ് മയിലുകൾ  നൃത്തമാടുന്ന വയൽ പ്രദേശങ്ങൾ . ചെറുവീടുകളുടെ മുന്നിൽ സ്വപറഞ്ഞിരിക്കുന്ന തമിഴ് പെൺകിടാങ്ങൾ . വട്ടിയും കുട്ടയും നെയ്യുന്ന വയോധികർ അങ്ങിനെ ഒരുപാട് മനോഹരമായ മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ച്ചകളുടെ ഒരിടം അതാണ് ഭഗവതീപുരം പച്ച പരിഷ്കാരം ഏറെയെത്താത്ത ഗ്രാമം ഗ്രാമീണവിശുദ്ധിയോടെ ഒരു സുന്ദര ഗ്രാമം എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ മേലാപ്പുകൾ ഗ്രാമത്തിലേയ്ക്ക് സഞ്ചാരികളെമാടി വിളിച്ചു കൊണ്ടേയിരിക്കും ഒരിക്കലും കാണാതെ പോകരുത് ഭഗവതീപുരം 100 വർഷം മുൻപ് ബ്രിട്ടീഷുകാരന്റെ തീവണ്ടിപാത എത്തി നിന്ന ഭഗവതീപുരം റെയിൽവേ സ്റ്റേഷനും ചരിത്രം ഇപ്പോഴുമുണ്ട്  സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ തന്നെയാണ് എന്നും ഈ ഗ്രാമം … ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഗ്രാമം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ലിങ്ക് സന്ദർശിക്കുക…..https://youtu.be/e0P4AR5qW5I

എഴുത്ത് ചിത്രം: സുരേഷ് ചൈത്രം

You may also like

Leave a Comment