26.9 C
Kollam
Tuesday, May 17, 2022
spot_img

1062 പട്ടയംകൂടി വിതരണംചെയ്യുമെന്ന് റവന്യൂമന്ത്രി കെ  രാജൻ

കൊല്ലം: ജില്ലാതല പട്ടയമേളയിൽ 1062 പട്ടയംകൂടി വിതരണം ചെയ്യുമെന്ന് റവന്യൂമന്ത്രി കെ  രാജൻ പറഞ്ഞു. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം. റവന്യൂവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിലിൽ പുനലൂരിൽ നടക്കുന്ന പട്ടയമേള ജില്ലയിൽ രണ്ടാമത്തേതാണ്. പുനലൂർ പേപ്പർമില്ലിലെ 125 ഏക്കർ മിച്ചഭൂമി ഏറ്റെടുത്ത് നിലവിലെ താമസക്കാരായ 721 കുടുംബങ്ങൾക്ക് പട്ടയം നൽകും.  ജില്ലയില്‍ പുനലൂര്‍, കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം താലൂക്കുകളിലെ 12 വില്ലേജുകളില്‍ ആദ്യ ആറുമാസത്തിനുള്ളില്‍ ഡിജിറ്റൽ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകും. സര്‍വ്വേ നടപടികള്‍ക്കായി സംസ്ഥാനത്ത്‌ 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

നാലുവര്‍ഷത്തിനുള്ളില്‍ 1550 വില്ലേജുകളിലെയും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി ഭൂമി സംബന്ധമായ നടപടികള്‍ ഓണ്‍ലൈനില്‍ കൊണ്ടുവരും. സര്‍വ്വേ, റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് ഒറ്റ പോര്‍ട്ടല്‍ മുഖേന സുതാര്യമാക്കും. ജില്ലയിലെ മുഴുവന്‍ വില്ലേജുകളും സ്മാര്‍ട്ട് ആക്കുന്ന നടപടികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി എസ്‌ സുപാൽ എംഎൽഎ,  കലക്ടർ അഫ്‌സാന പർവീൺ, സർവേ -ലാൻഡ് റെക്കോഡ്‌സ് ഡയറക്ടർ സീറാം സാംബശിവ റാവു, എഡിഎം എൻ സാജിതാ ബീഗം, അസിസ്റ്റന്റ് കലക്ടർ അരുൺ എസ് നായർ, ഡെപ്യൂട്ടി കലക്ടർ ബി ജയശ്രീ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles