24.9 C
Kollam
Tuesday, January 25, 2022
spot_img

100കോടി വാക്സിൻ : കൂട്ടായ വിജയമെന്നു നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്തെ പൗരൻമാർക്ക് 100 കോടി കൊവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ശാസ്ത്രത്തിന്‍റെയും സംരംഭങ്ങളുടെയും 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ഉത്സാഹത്തിന്‍റെയും വിജയമാണിത്.

100 വർഷത്തിനിടയിലെ മഹാമാരിക്കെതിരേ 100 കോടി വാക്സിൻ ഡോസുകളുടെ ശക്തമായ സംരക്ഷണ കവചം ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്റ്റർമാർക്കും നഴ്സുമാർക്കും ഈ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച മറ്റെല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം. വാക്സിൻ വിതരണം 100 കോടി പിന്നിട്ടതിനു തൊട്ടുപിന്നാലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തി അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ഇതേക്കുറിച്ചു സംസാരിച്ചു. ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും മോദിയോടൊപ്പമുണ്ടായിരുന്നു. 2021 ഒക്റ്റോബർ 21 ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ദിനമാണെന്ന് പിന്നീട് ഒരു ചടങ്ങിൽ മോദി പറഞ്ഞു. ഇത് ഇന്ത്യയുടെ നേട്ടമാണ്, ഓരോ പൗരന്‍റെയും നേട്ടമാണ്- നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻഫോസിസ് ഫൗണ്ടേഷന്‍റെ വിശ്രമ സദനം വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തെ വാക്സിൻ നിർമാണ കമ്പനികൾ, വാക്സിൻ വിവിധ സ്ഥലങ്ങളിലെത്തിക്കാൻ പ്രവർത്തിച്ചവർ, ആരോഗ്യ മേഖലയിലെ പ്രൊഫഷനലുകൾ തുടങ്ങിയവരെ അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കൽ കോളേജ്  എങ്കിലും വേണമെന്നും അതിന് സ്വകാര്യ മേഖല മുന്നിട്ടിറങ്ങണമെന്നും പ്രധാനമന്ത്രി ചടങ്ങിൽ ആഹ്വാനം ചെയ്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles