29 C
Kollam
Monday, June 14, 2021
spot_img

100രൂപ മുടക്കിയാൽ അടിച്ച് പൂകുറ്റിയാകാം; ചാരായം വാറ്റിനൊപ്പം ലഹരികൂട്ടിയ വ്യാജഅരിഷ്ടവിൽപ്പനയും സജീവം

കൊല്ലം : അഞ്ചലിൽഅനധികതമായി അരിഷ്ടം വിൽപ്പന നടത്തുന്ന ദൃശ്യം പകർത്തിയകേരള ന്യൂസ് റിപ്പോർട്ടർക്കെതിരെ അരീഷ്ടവ്യാപാരിയുടെ ഭീഷണിയുംകയേറ്റശ്രമവും. ലോക്ക് ഡൗണിൽ ബാറുകളും ബിവറേജസുകളും അടച്ചെങ്കിലും 100 രൂപ മുടക്കിയാൽ.ഇവിടെ നിന്നും ഒരു പൈന്റിന്റെ പിടുത്തം കിട്ടുന്ന അരിഷ്ടമാണ് കൊല്ലംഅഞ്ചൽ ചന്തമുക്കിൽ വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ റോഡിൽ പ്രവർത്തിക്കുന്നഅരിഷ്ടകടയിൽ നിന്നും ലഭിക്കുന്നത് എന്ന്മദ്യപൻമ്മാർ പറയുന്നു ലോക്ഡൗൺ മറവിൽ ലഹരികൂട്ടി നൽകുന്ന അരിഷ്ടം വാങ്ങാൻ അഞ്ചൽ ചന്തമുക്കിലെഅരിഷ്ടക്കടയിൽ തിരക്കോടു തിരക്കാണ് പോലീസിനും എക്സൈസിനും മാസപ്പടി നൽകിയാണ് ലോക്ക് ഡൗണിൽ ഇത്തരത്തിൽവ്യാപകമായി അരിഷ്ട വിൽപന നടത്തുന്നതായാണ് അറിവ് . പരസ്യമായി ലോക്ക് ഡൗണിൽ അരിഷ്ടം വിൽപ്പന നടത്തുന്ന വിവരം അറിഞ്ഞ് വാർത്തറിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യ പ്രവർത്തകന് നേരെ അരിഷ്ട വ്യാപാരിഭീഷണി മുഴക്കുകയും കയ്യേറ്റശ്രമം നടത്തുകയും ക്യാമറ പിടിച്ചുവാങ്ങാൻശ്രമിക്കുകയും ചെയ്തു അരിഷ്ടം വാങ്ങാൻ വന്നയാളെ അലയ്ക്ക് അടിച്ച്പുറത്താക്കുന്നതും ദൃശ്യത്തിൽ കാണാം.
ലോക്ക് ഡൗണിൽ ഇത്തരത്തിൽ പരസ്യമായി അരിഷ്ട കച്ചവടം നടത്തുന്ന സ്ഥലങ്ങളിൽപോലീസോ എക്സൈസോ പരിശോധന നടത്താറുമില്ലെന്നാണ് ആക്ഷേപം അരിഷ്ടംകഴിച്ചാലുടൻ കഴിക്കുന്നവർ പെട്ടെന്നുതന്നെ ലഹരിയിലേയ്ക്ക് പോകുകയാണ്പതിവ്അമിത ലഹരിക്കുവേണ്ടി ശരീരത്തിന് ദോഷം ചെയ്യുന്ന പലതുമാണ് ഇതിൽചേർക്കുന്നത് ഇത് വലിയൊരു ദുരന്തത്തിലേക്കാണ് പോകുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles