24.9 C
Kollam
Tuesday, January 25, 2022
spot_img

ഹോട്ടൽ വ്യാപാരത്തിലെ കുടിപ്പക : യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചവർ പിടിയിൽ

പരവൂർ : ഹോട്ടൽ വ്യാപാരത്തിലെ കുടിപ്പകയിൽ യുവാക്കളെ കൊലപ്പെടു ത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിലായി. തൃശൂർ കൊടുങ്ങല്ലൂർ കോലോത്ത് പറമ്പിൽ അബ്ദുൽ കുഞ്ഞ് മകൻ മുഹാസീർ (29), കുണ്ടറ ചരുവിള പുത്തൻ വീട്ടിൽ സുരേന്ദ്രൻ മകൻ സുരേഷ്ബാബു (51), പരവൂർ കൂനയിൽ പുത്തൻവിള വീട്ടിൽ രാജു മകൻ രഞ്ചിത്ത് (34) എന്നിവരാണ് പോലീസ് പിടിയിലായത്. ഹോട്ടൽ വ്യാപാരം നടത്തുന്ന പ്രവീൺ എന്ന യുവാവും സുഹൃത്തുമാണ് അക്രമത്തിനിരയായത്. പരവൂരിലെ സ്വകാര്യ ബാറിൽ ജീവനക്കാരനായിരുന്ന പ്രവീൺ ബാറിലെ ജോലിമതിയാക്കി ബാറിന് സമീപത്തായി ഹോട്ടൽ തുടങ്ങിയതിലുളള വിരോധമാണ് വധശ്രമത്തിൽ എത്തിയത്. ബാറിന് സമീപമുള്ള ഹോട്ടൽ ബാറിലെ ബിസിനസിനെ ബാധിച്ച വിരോധത്തിലാണ് പ്രതികൾ പ്രവീണിനെ ആക്രമിച്ചത്. ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട് മുൻപും പലപ്പോഴും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം മൊബൈൽ റിപ്പയർ ചെയ്യുന്നതിന് പരവൂർ കടയിൽ എത്തിയ പ്രവീണിനെ പിൻതുടർന്നെത്തിയ സംഘം വാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനേയും ഇവർ ആക്രമിച്ചു. ഇവർ വന്ന കാറും അക്രമികൾ തല്ലി തകർത്തു. സംഭവത്തെ സംബന്ധിച്ച് വിവരം ലഭിച്ച ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന്റെ ഇടപെടലാണ് പ്രതികളെ സംഭവ സ്ഥലത്ത് നിന്നും പിടികൂടാൻ കാരണമായത്. പാരിപ്പളളി, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പോലീസ് സംഘം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം സ്ഥലത്ത് എത്തുകയായിരുന്നു. ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ.ബി യുടെ നേതൃത്വത്തിൽ പാരിപ്പളളി ഇൻസ്പെക്ടർ അൽജബർ.എ, ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, പരവൂർ ഇൻസ്പെക്ടർ നിസാർ.എ സബ്ബ് ഇൻസ്പെക്ടർ നിതിൻ നളൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപകുമാർ.എ, എ.എസ്.ഐ മാരായ പ്രമോദ്, സുരേഷ്, എസ്. സി.പി.ഒ മാരായ മനോജ് നാഥ്, സായിറാം സി.പി.ഓ മാരായ ജയപ്രകാശ്, മനോജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles