Home Latest News ഹൈദരാബാദിൽ കാണാതായ മരുതമൺപള്ളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദിൽ കാണാതായ മരുതമൺപള്ളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

by Green Media Vision


ഓയൂർ:  ഹൈദരാബാദിൽ ജോലിക്കായി പോയി കാണാതായ പൂയപ്പള്ളി,മരുതമൺപള്ളി സ്വദേശിയായയുവാവിനെമരിച്ച നിലയിൽകണ്ടെത്തി.മരുതമൺപള്ളി കോഴിക്കോട് കല്ലുവിള വീട്ടിൽ പരേതനായ പൊടിയച്ചൻ്റെയും, ഏലിക്കുട്ടിയുടെയും മകൻ അജീഷ് (36) ആണ് മരിച്ചത്.രണ്ടാഴ്ച്ച മുൻപ് മൂന്ന് കൂട്ടുകാർക്കൊപ്പം ബംഗളുരുവിൽ ജോലിക്ക് പോയ അനീഷ് അവിടെ നിന്നും വിതുര സ്വദേശിയായ ശങ്കർ എന്ന കോൺട്രാക്ടർക്കൊപ്പം ഹൈദരാബാദിന് പോയി. അജീഷിനെ കഴിഞ്ഞ 13 മുതൽ ഹൈദരാബാദിൽ വെച്ച് കാണാതായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പോലീസ് അന്വേഷിച്ച് വരവേ തെലുങ്കാനയിലെ ഷാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അജ്ഞാത മൃതദേഹം റോഡരുകിൽ നിന്നും കണ്ടെത്തിയതായി വിവരം ലഭിച്ച അജീഷിൻ്റെ കൂടെ പോയ കൂട്ടുകാർ പോലീസ് സ്റ്റേഷനിലെത്തി മൃതദേഹം അജീഷിൻ്റെതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.അവിവാഹിതനായ അജീഷിൻ്റെ സഹോദരങ്ങൾ അനീഷ്, അനൂപ്.

ReplyForward

You may also like

Leave a Comment