കൊച്ചി: അഴിമതിയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടേയും പേരില്‍ കോടതി കുറ്റക്കാരെന്ന് കണ്ടതോ, സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
മാധ്യമപ്രവര്ത്തകന് ആര്.രാധാകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ഹര്‍ജിയിലെ വിവിരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയാല് അത് പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്നതിന് കാരണമാകുമെന്നും പൊലീസ് വാദിച്ചു.
എന്നാല്‍ ക്രിമിനല്‍ പ്രവൃത്തി ചെയ്താല്‍ പൊലീസ് ആയാലും സാധാരണ വ്യക്തിയാണെങ്കിലും അവരെ ക്രിമിനലായി തന്നെ കണക്കാക്കണമെന്നായിരുന്നു രാധാകൃഷ്ണന്റെ വാദം.
ഈ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. ഈ വിവരങ്ങള്‍ പൊതുജനം അറിയണമെന്നും, ഇതെല്ലാം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കൂടി മാധ്യമപ്രവര്ത്തകന് വാദിച്ചു.
തുടര്‍ന്ന് ഒരു മാസത്തിനകം ഈ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന് ഉത്തരവിട്ടു.
ഈ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ന്യായമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടാലും കോടതിയുടെ തീരുമാനം വന്നിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പേര് പുറത്തുവിടാനോ പ്രസിദ്ധപ്പെടുത്താനോ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
Green Media vision