27.9 C
Kollam
Monday, June 14, 2021
spot_img

ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ; കൊല്ലം കോർപറേഷനിലെ കമ്മ്യൂണിറ്റികിച്ചനിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും പലചരക്കു സാധനങ്ങളും എത്തിച്ചു നൽകി

കൊല്ലം : ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൃദയപൂർവ്വം ഡി.വൈ.എഫ്.ഐ. പരിപാടിയുടെ ഭാഗമായി കൊല്ലം കോർപറേഷനിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും പലചരക്കു സാധനങ്ങളും എത്തിച്ചു നൽകി.കോവിഡ് 19 മഹാമാരിയുടെ രണ്ടാംഘട്ടം അതിരൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ കൊല്ലം കോർപ്പറേഷൻ പരിധിയിലെ കോവിഡ് ബാധിതർക്കും വീടുകളിൽ ക്വാറന്റെനിൽ കഴിയുന്നവർക്കും കോർപ്പറേഷന്റെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചനിൽ ഭക്ഷണം പാകം ചെയ്ത് എത്തിച്ചുകൊടുക്കുന്നുണ്ട്. ഈ പദ്ധതിയ്ക്ക് കരുത്തേക്കുന്നതിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ളോക് ഭക്ഷ്യ വസ്തുക്കളും മറ്റും എത്തിച്ചു നൽകിയത്.ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ വിവിധ മേഖല കമ്മിറ്റികളാണ് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചത്. മാടൻനടയിൽ വച്ച് ഡി.വൈ.എഫ്.ഐ. കൊല്ലം ഈസ്റ്റ് ബ്ലോക്ക് സെക്രെട്ടറി റ്റി.പി.അഭിമന്യൂ കൈമാറിയ ഭക്ഷ്യ വസ്തുക്കളും മറ്റും നിറച്ച വാഹനവ്യൂഹം ഡി.വൈ.എഫ്.ഐ. കൊല്ലം ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. കോർപ്പറേഷൻ അങ്കണത്തിൽ വച്ച് ഭക്ഷ്യ വസ്തുക്കൾ ഡി.വൈ.എഫ്.ഐ. കൊല്ലം ഈസ്റ്റ് ബ്ലോക്ക് സെക്രെട്ടറി റ്റി.പി.അഭിമന്യൂ ,കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റിന് കൈമാറി. ഡി.വൈ.എഫ്.ഐ. കൊല്ലം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് റിയാസ്, ട്രഷറർ കാർത്തിക് നകുലൻ, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.ആർ.രാഹുൽ, എസ്.ഷബീർ , ബ്ളോക് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റാഫി, അതുൽ, അനന്തവിഷ്ണു, സരിത, സുബി, മഹീൻ, അഖിൽ അനിരുദ്ധൻ, അനസ് അസീം, അഖിൽ, ഗോകുൽ, ജോസഫ്, നിതിൻ, അഭി, അരവിന്ദ്, ഉമേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles