വിനീത് ശ്രീനിവാസന് പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ റിലീസ് ഈ മാസം 21നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുമെന്ന പ്രചാരണങ്ങള്‍ വന്നതോടെ കുറിപ്പുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നിലവില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21 ന് തന്നെ സിനിമ കേരളത്തില്‍ തീയെറ്ററുകളില് എത്തും. റിലീസ് മാറ്റി വച്ചുവെന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെയൊരു പോസ്റ്റെന്നും കുറിപ്പില്‍ പറയുന്നു. പ്രണവിന് പുറമേ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.