വിനീത് ശ്രീനിവാസന് പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയം ജനുവരി 21 ന് തീയെറ്ററുകളില് എത്തും. ഫെയ്സ്ബുക്കിലൂടെ യാണ് വിനീത് ചിത്രത്തിന്റെ റിലീസ് ഡേറ്റ് ആരാധകര്‍ക്കായി പങ്കുവച്ചത് ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷം, ഈ പോസ്റ്റര്‍ ഇന്നു ഷെയര്‍ ചെയ്യാന്‍ പറ്റുന്നതില്‍ ഒരുപാടു സന്തോഷം. ഹൃദയം ജനുവരി 21-ന്”- പ്രണവിനെയും കല്യാണി പ്രിയദര്‍ശനെയും കൂടാതെ ദര്‍ശന, അരുണ്‍ കുര്യന്, പ്രശാന്ത് നായര്‍, തുടങ്ങിയവരും അഭിനയിക്കുന്നു. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസൻ മറ്റൊരു ചിത്രവുമായി എത്തുന്നത്. അരുണ്‍ അലാട്ടാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറിലാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍