26.1 C
Kollam
Friday, May 20, 2022
spot_img

ഹിജാബ് നിരോധനം: കര്‍ണാടകയിലെ കോളെജ് അധ്യാപിക രാജിവെച്ചു

കര്‍ണാടക: കര്‍ണാടകയിലെ സ്കൂളുകളും കോളജുകളും ഹിജാബ് നിയന്ത്രണങ്ങളും അവർക്കെതിരായ പ്രതിഷേധവും സംബന്ധിച്ച്‌  ആഴ്ച്ചകളായി പിരിമുറുക്കത്തിലാണ്. അതിനിടയിലാണ് വിദ്യാര്‍ഥികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ കര്‍ണാടകയിലെ അധ്യാപികയുടെ രാജി. കര്‍ണാടക ജെയിന്‍ പി. യു കോളജിലെ ലക്ചററായ ചാന്ദിനിയാണ് രാജിവെച്ചത്. 

ഹിജാബ് ധരിക്കാതെ കോളെജിൽ വരണമെന്ന പ്രിന്‍സിപ്പള്‍ അവശ്യപ്പെട്ടതിനെ തുടർന്നാണ് ചാന്ദിനി രാജിവക്കാന്‍ തീരുമാനിച്ചത്. “ഞാന്‍ കഴിഞ്ഞ 3 വര്‍ഷമായി ജെയിന്‍ പി. യു കോളെജില്‍ ജോലി ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. എന്നാല്‍ ഇന്നലെ പ്രിന്‍സിപ്പള്‍ എന്നോട് പറഞ്ഞു, പഠിപ്പിക്കുമ്പോള്‍ ഹിജാബും മതചിഹ്നവും ധരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹിജാബ് ധരിക്കുന്നു. ഈ പുതിയ തീരുമാനം എന്‍റെ ആത്മാഭിമാനത്തിന് തിരിച്ചടിയാണ്. അതിനാലാണ് രാജിവെക്കാന്‍ തീരുമാനിച്ചത്” എന്ന് ചാന്ദിനി രാജി കത്തിൽ പറയുന്നു. എന്നാൽ താനോ മാനേജ്‌മെന്‍റിലെ ആരുംതന്നെ ഹിജാബ് മാറ്റാന്‍ അവശ്യപ്പെട്ടിട്ടിലെന്നാണ്  പ്രിന്‍സിപ്പള്‍ കെ. ടി മഞ്ജുനാഥ് ഇതിനെതിരെ പ്രധികരിച്ചത്. 

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles