ഓയൂർ: കേരള മനുഷ്യാവകാശ സംരക്ഷണ സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെയും കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം കരിങ്ങന്നൂർ ഗവയു പി എസിൽ നടന്നു. സമിതി കൊല്ലം ജില്ലാ പ്രസിഡന്റ് പ്രദീഷ് ശശിധരൻ അധ്യക്ഷനായ ചടങ്ങ് സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ ഉത്ഘാടനം ചെയ്തു താലൂക്ക് പ്രസിഡന്റ് സജിലാൽ സ്വാഗതം ആശംസിച്ചു, ഓഫീസ് സെക്രട്ടറി കെന്നത്ത് ഗോമസ്,കിളികൊല്ലൂർ രാജൻ,അജയകുമാർ,ജോസ് എന്നിവർ സംസാരിച്ചു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. നമ്മുടെ ഡോക്ടർ നമ്മൾ തന്നെയാകണം നമ്മുടെ പുരയിടമാകണം നമ്മുടെ കൃഷിഭൂമി നമ്മുടെ അടുക്കളയാകണം നമ്മുടെ ആശുപത്രി നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ മരുന്ന് എല്ലാവരും ഇതു മനസിലാക്കി പ്രവർത്തിച്ചാൽ നമുക്ക് രോഗമില്ലാത്ത ഒരു ശരീരം വാർത്തെടുക്കാൻ കഴിയുമെന്നും ജൈവകൃഷി വീടുകളിൽ ചെയ്യാൻ എല്ലാവരും തയ്യാറാകണം എന്നുമുള്ള സന്ദേശം പകരുന്നതായിരുന്നു സംരക്ഷണ സമിതിയുടെ പച്ചക്കറിത്തൈ വിതരണ ചടങ്ങ്