പാരിപ്പള്ളി: കഴിഞ്ഞ അഞ്ചു വർഷമായി സൗജന്യ ആംബുലൻസ് സേവനത്തിലൂടെ നിശബ്ദ സേവനം നൽകി മാതൃക ആയ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ റുവൽ സിംഗിനെ പാരിപ്പള്ളി അമൃതയിലെ SPC യുടേയും SPC കൊല്ലം സിറ്റി യുടെയും നന്മ ഫൗണ്ടേഷൻന്റെയും ബേക്കേഴ്സ് ജില്ലാ അസോസിയേഷൻന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു. ബഹു ചാത്തന്നൂർ ACP നിസാമുദീൻ Y റുവൽ സിംഗിനെ പൊന്നാട അണിയിച്ചു. മാസം അമ്പതിനായിരം രൂപ യിലധികം ചിലവ് വരുന്ന ഈ സൗജന്യ സേവനം അഭിമാനവും മാതൃകയും ആണെന്ന് ACP അഭിപ്രായപ്പെട്ടു. ബേക്കേഴ്സ് ജില്ലാ ഭാരവാഹികളും റുവൽ സിംഗിന് പുരസ്കാരം സമർപ്പിച്ചു. SPC കൊല്ലം സിറ്റി ADNO ശ്രീ P ആനിൽ കുമാർ, PTA വൈസ് പ്രസിഡന്റ് ശ്രീ PM രാധകൃഷ്ണൻ, അമൃതയിലെ CPO A സുഭാഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.