27.9 C
Kollam
Saturday, October 16, 2021

സ്‌പേസ്എക്സ് ദൗത്യം വിജയം; 4 യാത്രക്കാരും സുരക്ഷിതമായി തിരികെയെത്തി,വീഡിയോ

ന്യൂഡല്‍ഹി: ബഹിരാകാശ ടൂറിസത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയന്‍സ് ദൗത്യം പൂര്‍ണവിജയം. ബഹിരാകാശ വിദഗ്ദ്ധര്‍ ആരും കയറാത്ത സ്‌പേസ് എക്‌സ് പേടകം മൂന്നുദിവസത്തെ യാത്രയ്ക്കു ശേഷം ഭൂമിയില്‍ തിരിച്ചെത്തി. നാലു യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി ഇറങ്ങിയത്.

ഫ്‌ളോറിഡയുടെ തീരത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പ്രാദേശിക സമയം വൈകിട്ട് 7.30നു 4 പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം സുരക്ഷിതമായി ഇറങ്ങി. ഈ ചരിത്ര യാത്രയ്ക്കായി 200 ദശലക്ഷം ഡോളറാണ് ഇകൊമേഴ്‌സ് കമ്ബനിയുടമ ജാരദ് ഐസക്മാന്‍ മുടക്കിയത്.

ഭൗമോപരിതലത്തില്‍ നിന്ന് 160 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍, ദിവസവും 15 വട്ടം ഇവര്‍ ഭൂമിയെ ചുറ്റി. ഇതിനിടെ ഹോളിവുഡ് താരം ടോം ക്രൂസുമായും ഫോണില്‍ സംസാരിച്ചു. സ്‌പേസ് എക്‌സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിന് വേണ്ടിയാണ് താരം സഞ്ചാരികളുമായി ആശയവിനിമയം നടത്തിയത്. ഭൂമിയില്‍ നിന്നായിരുന്നു പേടകം പൂര്‍ണമായി നിയന്ത്രിച്ചിരുന്നത്.

ഇന്റര്‍നെറ്റ് കൊമേഴ്സ് കമ്ബനി ഉടമയായ ജാരദ് ഐസക്മാനും, ഭൗമശാസ്ത്രജ്ഞനും അര്‍ബുദ രോഗിയായിരുന്ന ആരോഗ്യ പ്രവര്‍ത്തക ഹെയ്ലിയും, എയറോസ്പേസ് ഡേറ്റ എന്‍ജിനീയറും ആയിരുന്നു പേടകത്തിലെ യാത്രക്കാര്‍. ഇവരാരും ബഹിരാകാശ വിദഗ്ധരല്ല എന്നതാണ് പ്രത്യേകത. ദീര്‍ഘ കാലത്തെ ബഹിരാകാശ പരിശീലനം ലഭിക്കാത്ത യാത്രക്കാരെ ആറു മാസം മുമ്ബാണ് തെരഞ്ഞെടുത്തത്. 200 മില്യന്‍ ഡോളറാണ് നാലു പേര്‍ക്കുള്ള യാത്രക്കൂലി.എലണ്‍ മസ്‌കിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ട യാത്രയാണിത്.

വിനോദ സഞ്ചാരമെന്നതിനപ്പുറം സ്‌പേസ് എക്‌സ് ബഹിരാകാശത്ത് ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിരുന്നോയെന്ന് വ്യക്തമല്ല. സ്‌പേസ് എക്‌സിന്റെ അടുത്ത യാത്ര മൂന്ന് ശതകോടീശ്വരന്മാരുമായി ജനുവരിയിലാണ്.ഇന്‍സ്പിരേഷന്‍ 4 പദ്ധതിയുടെ ഭാഗമായുള്ള പേടകം നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സെപ്റ്റംബര്‍16നാണ് വിക്ഷേപിച്ചത്. ഫാല്‍കണ്‍ 9 റോക്കറ്റ് ആണ് പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles