24.8 C
Kollam
Monday, August 15, 2022
spot_img

സ്വയം വിവാഹം ചെയ്ത ബ്രസീലിയൻ മോഡലിനോട് അറബ് ഷെയ്ക്കിന്റെ വിവാഹാഭ്യർത്ഥന

സന്തോഷത്തിനായി പുരുഷന്മാരെ ആശ്രയിക്കുന്നത് മടുത്തപ്പോഴാണ്   മോഡലായ  ക്രിസ് ഗലേറ സ്വയം വിവാഹം കഴിച്ചത്. ഇതുമൂലം ബ്രസീലിയൻ മോഡലായ ക്രിസ് ഗലേറ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സന്തോഷത്തിനായി പുരുഷ രുമായി  കിടപ്പറ പങ്കിടുന്നത് മടുത്തപ്പോൾ   സ്വയം വിവാഹം കഴിച്ചാണ് ക്രിസ് ഗലേറ ശ്രദ്ധ നേടിയത്. പരമ്പരാഗത വെളുത്ത ബ്രൈഡൽ ഗൗൺ ധരിച്ച് ബ്രസീലിലെ സാവോപോളോയിലെ പള്ളിയുടെ മുന്നിൽ നിൽക്കുന്ന ക്രിസ് ഗലേറ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം തന്റെ വിവാഹം ആഘോഷിക്കുകയും ചെയ്തു സ്വയം വിവാഹം ചെയ്ത വാർത്ത പുറത്തതായതോടെ നിരവധി പേരാണത്രെ വിവാഹാഭ്യർത്ഥനയുമായി ഗലേറയെ സമീപിക്കുന്നത്. ഇക്കൂട്ടത്തിൽ അവഗണിക്കാൻ കഴിയാത്ത ഒരു അഭ്യർത്ഥനയെപ്പറ്റി ഗലേറ  പറഞ്ഞു.


ഒരു അറബ് ഷെയ്ക്കാണ് വിവാഹാഭ്യർത്ഥനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആദ്യത്തെ ആവശ്യം സ്വയം വിവാഹിതയായ ഗലേറ ആ ബന്ധം പിരിയണം. “വിവാഹമോചനത്തിന് ശേഷം തന്നെ വിവാഹം കഴിക്കാൻ 500,000 ഡോളർ സ്ത്രീധനം (ഇവിടെ പുരുഷധനം) തരാം എന്ന് അദ്ദേഹം പറഞ്ഞു,” ഗലേറ വ്യക്തമാക്കി. ഒരിക്കൽ ഈ ഷെയ്ക്കിനോട് സംസാരിച്ചിട്ടുണ്ടെന്ന് ഗലേറ കൂട്ടിച്ചേർത്തു.”അദ്ദേഹം ഇംഗ്ലീഷിൽ ആണ് എനിക്ക് കത്തെഴുതിയത്. അത് ഞാൻ വിവർത്തനം ചെയ്താണ് മനസ്സിലാക്കിയത്. ഞങ്ങൾ ഇതിനകം ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാൻ ഉള്ള കാര്യം വ്യക്തമായി അദ്ദേഹത്തോട് പറഞ്ഞു, ഞാൻ വിൽപ്പനയ്ക്കില്ല” .മുമ്പ് നിരവധി ബന്ധങ്ങളുണ്ടായിരുന്നെങ്കിലും ഗലേറ സന്തോഷവതിയായിരുന്നില്ല. സന്തോഷത്തിന്റെ ഒരേയൊരു ഉറവിടം സ്വയം ആണെന്ന് കുറച്ച് കാലത്തിനു ശേഷം മനസ്സിലാക്കു എന്നും അതോടെ കുറച്ച് കാലം അവിവാഹിതയായി തുടർന്നു. 

Related Articles

Stay Connected

22,036FansLike
3,432FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles