25.5 C
Kollam
Sunday, September 25, 2022
spot_img

സ്വപ്‌ന സഞ്ചാരമൊരുക്കി അരിപ്പയിലേയ്ക്ക് ; കെഎസ്ആര്‍ടിസിയിൽ ഒരു യാത്ര

മലക്കപ്പാറയാത്രയ്‌ക്ക്‌ പിന്നാലെ യാത്രക്കാരുടെ മനംകവർന്ന് കെഎസ്‍ആർടിസിയുടെ കൊല്ലത്തെ അരിപ്പയിലേക്കുള്ള ട്രക്കിങ്. ഞായറാഴ്‍ചയാണ് ഹരിപ്പാട് ഡിപ്പോയിൽനിന്ന് അരിപ്പ, കുടുക്കത്തുപ്പാറ സർവീസ് നടത്തിയത്. രാവിലെ അഞ്ചിനാരംഭിച്ച് ട്രക്കിങ്  രാത്രി പത്തോടെ തിരിച്ചെത്തി. ഭക്ഷണവും എൻട്രി പാസുമുൾപ്പെടെ 950 രൂപയാണ്  നിരക്ക്. 27 പേരുമായിട്ടായിരുന്നു ആദ്യ  യാത്ര. മാർഗനിർദേശമേകാൻ അരിപ്പയിൽ കെഎസ്ആർടിസി ചീഫ് ട്രാൻസ്‍പോർട്ട് മാനേജർ അടക്കമുള്ളവരെത്തി. വനംവകുപ്പിന്റെ നാല് ഗൈഡും സഞ്ചാരികൾക്കൊപ്പം ചേർന്നു. സ്‍ത്രീകളടക്കമുള്ള യാത്രക്കാർ ട്രക്കിങ്ങിനെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് ഹരിപ്പാട് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.അരിപ്പ വനപ്രദേശം അപൂർവങ്ങളായ പക്ഷിവർഗങ്ങളുടെ സങ്കേതമാണ്.

മാക്കാച്ചി കാടയെന്ന അപൂർവപക്ഷിവർഗമായ ശ്രീലങ്കൻ പ്രോഗ് മൗത്തിനെ ആദ്യമായി തിരിച്ചറിഞ്ഞത് അരിപ്പയിലാണ്‌. ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ, പുലി, മലയണ്ണാൻ, ചെന്നായ, കാട്ടുപൂച്ച, കൂരമാൻ, മുയൽ തുടങ്ങി നിരവധി വന്യമൃഗങ്ങളും വൈവിധ്യമാർന്ന മരങ്ങളും അരിപ്പയിലുണ്ട്. സഞ്ചാരികൾക്ക് വിസ്‌മയക്കാഴ്‌ചയൊരുക്കുന്ന  യാത്രയാണിത്  കുടുക്കത്തുപ്പാറയും  പ്രകൃതിദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും സഞ്ചാരികളുടെ മനംനിറയ്ക്കും. യാത്രക്കാർക്ക് പ്രഭാത,ഉച്ച ഭക്ഷണവും വൈകിട്ട് കാപ്പിയും നൽകും. അടുത്തയാത്ര ഡിസംബർ അഞ്ചിനാണ്. ഇതിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഹരിപ്പാട് ഡിപ്പോയിലെത്തി ബുക്ക് ചെയ്യാം. കെ എസ് ആർ ടി സി തുടങ്ങിവച്ച വിനോദ സഞ്ചാര യാത്ര സഞ്ചാരികൾക്കു ഒരുഹരമായി മാറിയിരിക്കുകയാണ് 

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles