24.9 C
Kollam
Wednesday, July 28, 2021
spot_img

സ്വപ്നചിറകിലേറി “ജെനി ” പറന്നിറങ്ങി തീരദേശത്തുനിന്നും ആദ്യ വനിതാപൈലറ്റ്

തിരുവനന്തപുരം : തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള വനിതാ സഹപൈലറ്റ് 23 കാരി ജെനി ജെറോമിൻ്റെ സ്വപ്ന യാത്രയായിരുന്നു ഇന്ന് . ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിൽ സഹപൈലറ്റായി ജെനി തിരുവനന്തപുരത്ത് പുലർച്ചെ പറന്നിറങ്ങി , എട്ടാം ക്ലാസ് മുതൽ ആഗ്രഹിച്ച ജെനിയുടെ സ്വപ്നങ്ങളാണ് ഇന്ന് യാഥാർത്ഥ്യമായത്. ഇതോടെ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യത്തെ വനിത കൊമേഴ്സ്യൽപൈലറ്റ് എന്ന സ്ഥാനവും ജെനിക്ക് സ്വന്തമായി. പൈലറ്റ് ആകണമെന്നമോഹം അച്ഛൻ ജെറോമിനോടു പറഞ്ഞതോടെ മകളുടെ സ്വപ്നസാക്ഷാത്കാരത്തിന് അച്ഛൻ തയ്യാറായി. പ്ലസ്ടു നല്ല മാർക്കോടെ ജയിച്ചതോടെ ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പൈലറ്റ് പരിശീലനത്ത് പ്രവേശനം ലഭിച്ചു.വർഷങ്ങൾക്ക് മുൻപാണ് ജറോം ജോലി തേടി ദുബൈയിലേക്ക് പോയത്. ജെനിയും കുടുംബവും 2 വയസ് മുതൽ അജ്മാനിലാണ് കഴിയുന്നത്. ആൽഫയിൽ നിന്ന് മൂന്ന് മാസം മുൻപാണ് ജെനി പരിശീലനം പൂർത്തിയാക്കിയത്. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേർന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles