27.9 C
Kollam
Monday, June 14, 2021
spot_img

സ്വന്തം ചിലവിൽ കോവിഡ് അണുവിമുക്ത പ്രർത്തനവുമായി ഓയൂർ സ്വദേശി അനിൽകുമാർ


ഓയൂർ : കോവിഡ് മഹാമാരി കാലത്ത് സഹായഹസ്തങ്ങളുമായി നിരവധി പേരാണ് എത്തുന്നത് . അതിൽ ചിലരൊക്കെ വ്യത്യസ്തരാവുകയും ചെയ്യുന്നു , അതിൽ ഒരാളാണ് ഓയൂർ സ്വദേശി അനിൽകുമാർ . സ്വന്തം ചിലവിൽ പണം മുടക്കി സർക്കാർ ആശുപത്രികളും വില്ലേജ് , പഞ്ചായത്ത് ഓഫീസുകളും , നിർദ്ധനരായ കോവിഡ് രോഗികളുടെയും വീടുകളും അണുവിമുക്തമാക്കുകയാണ് കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തിലെ ഓയൂർ ചുങ്കത്തറയിൽ ഫോർ ബി ആട്ടോസ് എന്ന സ്ഥാപനം നടത്തുന്ന അനിൽകുമാർ . തൻ്റെ സ്ഥാപനത്തിൽനിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്നുമാണ് അനിൽകുമാർ ഈ സേവനം നടത്തുന്നത്. 8000 രൂപയോളം വില വരുന്ന മരുന്നും മിഷ്യനും വാങ്ങിയാണ് അനിൽകുമാർ ഫോഗിങ്ങ് സാനിട്ടറൈസേഷൻ നടത്തുന്നത് . ഓയൂർ വെളിനല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം, വിലേജ് പഞ്ചായത്ത് ഓഫീസുകൾ . പൂയപ്പള്ളി മരുതമൺപള്ളി പ്രാഥമികാരോഗ്യ കേന്ദ്രം , പൂയപ്പള്ളി പോലീസ് സ്റ്റേഷൻ എന്നിവ അണു വിമുക്തമാക്കികഴിഞ്ഞു . കോവിഡ് രോഗം ബാധിച്ച ബിപിഎൽ കാർഡുടമകളായ കുടുംബങ്ങൾക്ക് സൗജന്യമായി വീടുകൾ അണുവിമുക്തമാക്കി നൽകുമെന്നും ഫോർബി ആട്ടോസ് ഉടമ അനിൽകുമാർ പറഞ്ഞു. ഇതുപോലെയുള്ള സുമനസ്സുകളുടെ സേവനം അഭിനന്ദനീയമാണെന്നും പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജസ്സി റോയിയും അഭിപ്രായപ്പെട്ടു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles