കൊല്ലം;അഞ്ചലില്‍ നിര്‍മാണം പുരോഗമിക്കുന്ന ബൈപാസിന് സമീപം യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പ്രഭാതസവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോണിൽ നിന്നും അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി കാർത്തിക ബസ് ഉടമ ഉല്ലാസിന്റെതാണ് മൃതദേഹം എന്ന്തിരിച്ചറിയുകയും ഉല്ലാസിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം ഉല്ലാസിന്റെ ആണെന്നു സ്ഥിരീകരിക്കുകയും ചെയ്തു
പുനലൂര്‍ റോഡില്‍ സെന്റ് ജോര്‍ജ് സ്കൂളിന് എതിര്‍ഭാഗത്തുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ബൈപാസിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.