24.9 C
Kollam
Friday, October 29, 2021
spot_img

സ്വകാര്യബസ്​ ഡ്രൈവർ ട്രെയിനിടിച്ച്​ മരിച്ചു

അഞ്ചാലുംമൂട്​:​ റെയിൽവേ ട്രാക്ക്​ മുറിച്ചുകടക്കവേ യുവാവ്​ ട്രെയിൻ തട്ടി മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന്​ ഗുരുതര പരിക്കേറ്റു. പെരുമൺ എൻജിനീയറിങ് കോളജിന് സമീപം ഞായറാഴ്​ച രാത്രി എ​േട്ടാടെയാണ്​ അപകടം. കടവൂർ പള്ളിവേട്ടച്ചിറ മുള്ളിയിൽ കിഴക്കതിൽ രഘുനാഥൻ^ ശശികല ദമ്പതികളുടെ മകൻ ഹരികൃഷ്ണൻ (27) ആണ് മരിച്ചത്. പ്രാക്കുളം എ.എസ്.നിവാസിൽ അഭിലാഷിനാണ് പരിക്കേറ്റത്. അഭിലാഷിനെ ജില്ല ആശുപത്രിയിലേക്കും തുടർന്ന്​ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്കും​ മാറ്റി. പെരുമൺ റെയിൽവേ ഗേറ്റിനടുത്ത് ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ്​ അപകടം. പോസ്​റ്റ്​ ഒാഫിസിലെ വാഹന ഡ്രൈവറായ ഹരികൃഷ്ണൻ അവധി ദിവസങ്ങളിൽ സ്വകാര്യ ബസ് ഡ്രൈവറായും പോയിരുന്നു. പെരുമൺ^കണ്ണനല്ലൂർ റൂട്ടിൽ സർവിസ് നടത്തുന്ന ബസിൽ ഞായറാഴ്ച ഡ്രൈവറായി പോയതാണ്. ഇതേ ബസിലെ കണ്ടക്ടറായിരുന്നു അഭിലാഷ്. സർവിസ് അവസാനിപ്പിച്ച് പെരുമണിൽ ഗേറ്റിനടുത്ത്​ ബസ് നിർത്തിയിട്ടശേഷം ഭക്ഷണം കഴിച്ച്​ തിരികെ വരവേയായിരുന്നു അപകടം. വളവുള്ള ഭാഗമായതിനാൽ ട്രെയിൻ വരുന്ന വിവരം ഇരുവരും അറിഞ്ഞിരുന്നില്ല. തീവണ്ടി അടുത്തെത്തിയപ്പോഴേക്കും ട്രാക്കിൽ നിന്ന് മാറാനായില്ല. ട്രെയിനി​െൻറ എൻജിൻ ഭാഗം തട്ടി ദൂരേക്ക് തെറിച്ചുവീണ്​ അബോധാവസ്ഥയിലായ ഇരുവരേയും ഓടിക്കൂടിയ നാട്ടുകാർ മതിലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹരികൃഷ്ണനെ രക്ഷിക്കാനായില്ല. തലയിലുണ്ടായ ആന്തരിക രക്തസ്രാവമാണ്​ മരണകാരണമായതെന്നാണ്​ നിഗമനം. മൃതദേഹം ജില്ല ആശുപത്രി മോർചറിയിൽ. ഹരികൃഷ്​ണ​െൻറ സഹോദരൻ: രമേശ്​കൃഷ്​ണൻ.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles