24.9 C
Kollam
Tuesday, January 25, 2022
spot_img

സ്വകാര്യബസ്സിൽ മോഷണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം : നഗരത്തിലെ സ്വകാര്യ ബസിൽ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. ഇളമ്പളളൂർ ചവറ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യബസിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വെളിയം വെങ്ങൂർ പി.ഓ യിൽ വളളിക്കാലിൽ പുത്തൻവീ ട്ടിൽ കോശി മകൻ റോയി എന്നു വിളിക്കുന്ന റോയി ഏബ്രഹാം കോശി (53) ആണ് പോലീസ് പിടിയിലായത്. കിളികൊല്ലൂരിൽ നിന്നും ആശ്രാമത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി വന്ന എൺപതുകാരന്റെ പോക്കറ്റിലുണ്ടായിരുന്ന 700 രൂപയാണ് ഇയാൾ മോഷണം ചെയ്തത്. വയോധികനായ അബ്ദുൽ സമദിന്റെ പോക്കറ്റിൽ നിന്നും പണമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞ് വയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വന്നു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്.ആർ, എസ്സ്.ഐ മാരായ ശിവദാസൻപിളള. രതീഷ്കുമാർ.ആർ, ബാലചന്ദ്രൻ, എ.എസ്.ഐ മിനുരാജ്, സി.പി.ഓ അഭിലാഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles