Home Latest NewsNews സ്വകാര്യബസിൽ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് അദ്ധ്യാപകന്റെ മർദ്ദനം

സ്വകാര്യബസിൽ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്ക് അദ്ധ്യാപകന്റെ മർദ്ദനം

by Green Media Vision

പൂയപ്പള്ളി : തൃക്കണ്ണമംഗൽ എസ് കെ വി സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ഓടനാവട്ടം മാരൂർ കൈക്കുളത്തിൽ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ അർനോൾഡ് കൃഷ്ണയെയാണ് പൂയപ്പള്ളി സ്വദേശിയും കടയ്ക്കൽ സ്കൂളിലെ അദ്യാപകനുമായ സന്തോഷ് മർദ്ധിച്ചത് ഓയൂർ കൊട്ടാരറൂട്ടിൽ ഓടുന്ന ആഞ്ജനേയ എന്ന സ്വകാര്യ ബസിൽ വച്ച് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത് അർനോൾഡ് കൃഷ്ണയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കിരണിന്റെ കൈ സന്തോഷിന്റെ ശരീരത്ത് തട്ടി എന്ന് പറഞ്ഞ് കൂട്ടുകാരനെ അടിക്കാൻ ശ്രമിച്ചപ്പോൾ തടയാനെത്തിയ അർനോൾഡ് കൃഷ്ണയെ അദ്ധ്യാപകൻ സന്തോഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു കൈക്കും മുഖത്തും അടിക്കുകയും ചെയ്തു ബസ് ജീവനക്കാർ നോക്കി നിൽക്കെയാണ് സംഭവം . അദ്ധ്യാപന ജോലി സമയത്ത് സ്കൂളിൽ മദ്യപിച്ചെത്തിയതിനു നിരവധി തവണ സസ്പെൻഷനിലായ ആളാണ് സന്തോഷ് സ്കൂളിൽ കുട്ടികളെ ക്രൂരമായി മർദ്ധിച്ചതിനും ഈ അദ്ധ്യാപകനെതിരെ നടപടി ഉണ്ടായിട്ടുണ്ട് ഇദ്ദേഹം മയക്കുമരുനിന്ന് അടിമയാണെന്നുംപറയപ്പെടുന്നു അർനോൾഡ് കൃഷ്ണയുടെ മാതാപിതാക്കളുടെ പരാധിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് ചൈൽഡ് വെൽഫയർ നിയമപ്രകാരം കേസെടുത്തു

Green Media vision News

You may also like

Leave a Comment