എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് (സിടിവിഎസ് ഒടി ആൻഡ് ഐസിയു) യോഗ്യത ബി.എസ്.സി നഴ്സിംഗ് /ജിഎന്‍ എം (സിടിവിഎസ് ഒടി ആൻഡ് ഐസി)യുലുളള ഒരു വർഷത്തെ പ്രവൃത്തി പരിചയം. മാർച്ച് രണ്ടിന് രാവിലെ 10.30 ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പും സഹിതം എറണാകുളം ജനറല്‍ ആശുപത്രി ടെലി മെഡിസിന് ഹാളില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണം.