കീവ്: വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഒരു ലക്ഷത്തിലധികം പേര് പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. വീടുകള്‍ ഉപേക്ഷിച്ച് ആയിരക്കണക്കിന് ആളുകളാണ് രാജ്യ വിടുന്നത്.
സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയും അഭയവും തേടുന്നവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടാന്‍ അയല്‍രാജ്യങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടു. ഏകദേശം 100,000 ആളുകള്‍ ഇതിനകം വീടുകള്‍ ഉപേക്ഷിച്ച് രാജ്യത്തിനകത്ത് തന്നെ പലായനം ചെയ്തിരിക്കാം, ആയിരക്കണക്കിന് ആളുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നിട്ടുണ്ട്.അതേസമയം, യുക്രെന് സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ 6 മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.