25.9 C
Kollam
Sunday, June 26, 2022
spot_img

സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ തുടങ്ങും: പി സതീദേവി

കൊല്ലം; നവകേരള സൃഷ്ടിക്കായി സ്ത്രീധനത്തിനെതിരെയും പീഡനങ്ങൾക്കെതിരെയും സ്ത്രീപക്ഷ നവകേരളം പടുത്തുയർത്താൻ ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കുമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷനും പ്രകാശ് കലാകേന്ദ്രവും സംഘടിപ്പിച്ച യുവ വനിതാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലാകമാനം നടക്കുന്ന ക്രിമിനൽ കുറ്റങ്ങൾ സംബന്ധിച്ച പഠനം നടത്താൻ ക്രൈംമാപ്പിങ്‌ തയ്യാറാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിൽ പ്രഥമ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ടുവരേണ്ട ജില്ലയായി കൊല്ലം മാറിയെന്നും അവർ പറഞ്ഞു. എൻജിഒ യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ ബി അനിൽകുമാർ അധ്യക്ഷനായി. വി ആർ അജു സ്വാഗതം പറഞ്ഞു. വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ, എച്ച് രാജേഷ്, സ്മിത, ബീമ, ജെൻസി ജോൺ എന്നിവർ സംസാരിച്ചു. 

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles