25.5 C
Kollam
Tuesday, August 9, 2022
spot_img

‘സ്ത്രീധനം വേണ്ട; സ്ത്രീയാണ് ധനം’; കിരൺ എന്ന പീഡനക്കാരൻ


ശൂരനാട്; സ്ത്രീധനം ഒന്നും വേണ്ടെ സ്ത്രീയാണ് ധനം പറഞ്ഞാണ് വിസ്മയയുമായുള്ള വിവാഹത്തിന് മോട്ടോര് വാഹൻ വകുപ്പ്   ഉദ്യോഗസ്ഥനായ കിരൺകുമാർ വിസ്മയയെ വിവാഹം തയ്യാറായതെന്ന് കുടുംബം. വിവാഹം കഴിഞ്ഞതോടെ സ്ത്രീധനം നൽകിയ കാറിന്റെ പേരിലാണ് കിരൺ ഭാര്യയെ ഉപദ്രവിക്കാനാരംഭിച്ചത്. വിസ്മയയുടെ അനിയനെ മർദ്ദിച്ചതിന് പരാതി നൽകിയെങ്കിലും കേസ് പോലീസ്  ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന് പിതാവ് ആരോപിക്കുന്നു. നൂറ്   പവൻ സ്വർണ്ണവും ഒന്നരയേക്കർ ഭൂമിയും പത്ത് ലക്ഷം രൂപ വരുന്ന കാറുമാണ് വിസ്മയയുടെ കുടുംബം സ്ത്രീധനമായി നൽകിയത്.
കാർ വായ്പയെടുത്ത് വാങ്ങി നൽകിയെങ്കിലും കാറിന് പത്ത് ലക്ഷത്തിന്റെ മൂല്യമില്ലെന്ന് കിരൺ പറഞ്ഞു. ഇതിന്റെ പേരിൽ ജനുവരിയിൽ നിലമേലിലെ വിസ്മയയുടെ വീട്ടിൽ വെച്ച് മദ്യപിച്ച് വിസ്മയയുടെ സഹോദരൻ വിജിത്തിനെ കിരൺ മർദ്ദിക്കുകയും ചെയ്തിരുന്നു. വിസ്മയ നേരിട്ട പീഡനങ്ങളുടെ വിവരങ്ങൾ വാട്സ്ആപ്പ്  വഴിയാണ് പുറത്തറിയുന്നത്
പോലീസ് കേസ് ഒതുക്കി
കിരണിനെതിരെ പരാതി നൽകിയെങ്കിലും പോലീസഒത്തുതീർപ്പാക്കുക യായിരുന്നെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറയുന്നു. മദ്യപിച്ച് വീട്ടിലെത്തി വിസ്മയയുടെ സഹോദരനെ മർദ്ദിച്ചെന്നുള്ള ഗാർഹിക പീഡന പരാതിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് എഴുതി വാങ്ങിയ ശേഷം പോലീസ് കിരണിനെ വിട്ടയയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ള അസിസ്റ്റന്റ് എംവി ഡിയാണ് കിരൺ. രണ്ട്മാസം മുമ്പ് വിസ്മയയെ വീട്ടിൽ കൊണ്ടു നിർത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് അവസാന ദിവസമാണ് കിരൺ വിസ്മയയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയത്. കിരൺ സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുകയാണെന്ന് വിസ്മയ പറഞ്ഞിരുന്നുവെന്നും വീട്ടുകാരോട് പറഞ്ഞിരുന്നു
വീട്ടുകാർക്കും പങ്ക്
ഭർത്താവിന്റെ വീട്ടുകാർക്കും മരണത്തിൽ പങ്കുണ്ട്. മകനെ അവർ തിരുത്തേണ്ടതല്ലേ? അതുകൊണ്ട് വിസ്മയയുടെ മരണത്തിൽ അവർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്, . വിവാഹത്തിനു ശേഷം കിരണിന്റെ വീടിന്റെ പുനർ നിർമ്മാണത്തിനും മറ്റുമായി കൂടുതൽ പണം ചോദിച്ച് വിസ്മയയെ ശല്യപ്പെടുത്തിയിരുന്നുവെന്ന് വിസ്മയയുടെ കുടുംബ സുഹൃത്ത് സക്കീർ ഹുസൈൻ പറയുന്നു. ഇടയ്ക്ക് കിരണിനെതിരെ കേസ് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇക്കാര്യം വക്കീലുമായി സംസാരിച്ചിരുന്നുവെന്നും സക്കീർ ഹുസൈൻ വ്യക്തമാക്കി.
ആലോചനാവേളയിൽ പറഞ്ഞത്
മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുമായി വിവാഹം ഉറപ്പിച്ചത് സ്ത്രീ ധനം വേണ്ടെന്നു പറഞ്ഞാണെന്ന് റിപ്പോർട്ട്. സ്ത്രീധനമല്ല സ്ത്രീയാണ് ധനം എന്നു പറഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണം വീട്ടുകാരും വിവാഹാലോചനയ്ക്ക് എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ നൂറ് പവൻ സ്വർണ്ണവും ഒന്നരയേക്കർ ഭൂമിയും പത്ത് ലക്ഷം രൂപ വരുന്ന കാറുമാണ് വിസ്മയയുടെ കുടുംബം സ്ത്രീധനമായി നൽകിയത്.  വിവാഹം കഴിഞ്ഞതോടെ സ്ത്രീധനം നൽകിയ കാറിന്റെ പേരിൽ കിരൺ വിസ്മയയെ ഉപദ്രവിക്കുകയായിരുന്നു. കാറിന്റെ പേരിലാണ് പീഡനം ആരംഭിച്ചത്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles