26.9 C
Kollam
Monday, July 26, 2021
spot_img

സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നു;വനിതാ ക്ഷേമ വകുപ്പ് നോക്കുകുത്തി 

റിപ്പോർട്ട്;സുരേഷ് ചൈത്രം 


കൊല്ലം: കേരളത്തിൽ സ്ത്രീ സുരക്ഷ കടലാസ്സിൽ. സ്ത്രീധന പീഡനവും, ഭർതൃഗൃഹത്തിൽ യുവതികളുടെ ദുരൂഹമരണവും പെരുകുമ്പോഴും നോക്ക് കുത്തിയായി സ്ത്രീ സുരക്ഷാനിയമങ്ങൾ. സ്ത്രീകൾക്ക് സംരക്ഷണം ലഭിക്കണമെന്ന് മുറവിളി കൂട്ടുന്ന സ്ത്രീസംഘടനകളും വനിതാ ക്ഷേമവകുപ്പും വെറുമൊരു നെയിംബോർഡ് വകുപ്പായിമാറിയിരിക്കുന്നു. പ്രതികൾക്ക് നിയമപരമായാ ശിക്ഷ ലഭിക്കാത്തതും കുറ്റവാളികൾക്ക് ലഭിക്കുന്ന ഇളവുകളുമാണ് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം.

കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 566 സ്ത്രീകളാണ് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞത്. സൗമ്യയെ ക്രൂരമായി കൊന്ന ഗോവിന്ദചാമിയടക്കമുള്ള കൊടും ക്രിമിനലുകൾ ജയിലുകളിൽ തിന്നുകൊഴുത്തു സുഖവാസം നടത്തുന്നത് നമ്മൾ കണ്ടുകൊണ്ടി രിക്കുകയാണ്. ഒരു സൗമ്യയും ജിഷയും മാത്രമല്ല, നിരവധി ജീവനുകൾ പീഡനങ്ങളാൽ കൊഴിഞ്ഞുവീണു അകാലമൃത്യുവിലേയ്ക്ക് പോകുന്ന കാഴ്ച്ചയാണ് കേരളത്തിലുള്ളത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളാണ് ഏറെയും. ഈ രണ്ടു ദിവസത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മൂന്ന് യുവതികളാണ്. കൊല്ലം ശാസ്താംകോട്ട സ്വദേശിനി വിസ്മയ ,ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര, തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ സ്വദേശിനി അർച്ചന എന്നിവരാണ്. അടുത്തിടെ വിവാഹിതരായവരാണ് യുവതികൾ ഒരുമരണവും മറ്റും നടക്കുമ്പോൾ തലപൊക്കുന്ന വനിതാസംഘടനകളും സർക്കാർ സ്ത്രീക്ഷേമ  വകുപ്പുകളും അന്നും ഇന്നും നോക്കുകുത്തിയായി തന്നെ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. പത്തുവർഷം ഒളിവിൽ താമസിപ്പിച്ച കാമുകിയുടെ ദുരൂഹത അന്വേഷിക്കാൻ പോയ വനിതാകമ്മീഷൻ അതിന്റെ പകുതി ഉത്തരവാദിത്വവും ഏറ്റെടുത്താൽ മാത്രം പല യുവതികളുടെയും ജീവനുകൾ രക്ഷപെടും.

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് തിരുവൈക്കോട് കള്ളിക്കാട്  പതിമൂന്നാം വാർഡിൽ നാലുമക്കൾ ഉപേക്ഷിച്ചു ഒരുനേരത്തെ ആഹാരത്തിനായി കൈനീട്ടുന്ന സരസമ്മയെന്ന 85 വയസ്സുകാരിയുടെ ദുരിതം വാർത്താചാനൽ വഴി പുറംലോകം അറിഞ്ഞിട്ടും അവശയായ ആ വൃദ്ധയ്ക്ക്  ഒരു തണൽ നൽകാൻ  കഴിയാത്ത വകുപ്പും നിയമവും ഒക്കെ പിന്നെ ആർക്കാണ് എന്നാണ് അറിയേണ്ടത് ചടയമംഗലത്തെ ഇപ്പോഴത്തെ എംഎൽഎ ഒരു മന്ത്രികൂടിയാണ്.  അതുപോലെതന്നെ  പാർട്ടിയുടെ വനിതകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗവും. ചാനൽ വാർത്തകൾ വന്നതിനു ശേക്ഷം ചുറ്റുവട്ടത്തുമുള്ള സ്വന്തം മക്കൾ ആ അമ്മയെ ക്രൂരമായി മർദിച്ചിട്ടും ഒരു നടപടിയെടുക്കാൻ പോലും ചടയമംഗലത്തെ പോലീസിനും കഴിഞ്ഞില്ല.  ആ വൃദ്ധമാതാവിന് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാനോ ഒരു സർക്കാർസംവിധാനവും തയ്യാറായില്ല എന്നതും ലജ്ജാകരം തന്നെയാണ്. ഇതാണോ സ്ത്രീ സുരക്ഷ ? ഇതുപോലെ എത്രയോ പ്രശ്നങ്ങൾപരിഹരിക്കാതെ കിടക്കുന്നു.

വാർത്താചാനൽ വഴി ലോകം മുഴുവൻ അറിഞ്ഞ കഥയാണ് കൊട്ടാരക്കര താലൂക്കിലെ വെളിയം ചെപ്ര അഞ്ചാം വാർഡിൽ രത്നമ്മ മംഗലത്ത് ആറ് വർഷമായി മേൽക്കൂരയില്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിൽ  യുവതിയും പതിനെട്ടുവയസ്സുള്ള മകളും എൺപതുവയസുകാരി വൃദ്ധയും  ദുരിത ജീവിതം നയിക്കുന്ന വാർത്ത പുറം ലോകം കണ്ടതാണ്. ഭിത്തി മാത്രമുള്ള വീട്ടിൽ കാറ്റും മഴയുമേറ്റു നാൽക്കാലികളെപോലെ കഴിയുന്ന ഇവരുടെയൊക്കെ ദുരിത കഥയൊന്നും മന്ത്രിമാരും എംഎൽഎമാരും  കണ്ടില്ലയെന്നുണ്ടോ. കൊട്ടാരക്കരയിലെ എംഎൽഎയും ഒരുമന്ത്രിയാണ്  എന്നതും മറക്കാതിരിക്കുക. മന്ത്രി കണ്ടില്ലെങ്കിൽ മന്ത്രിയുടെ ശ്രദ്ധയിൽ  പെടുത്തേണ്ടത് വില്ലേജിലും പഞ്ചായത്തിലും ഒക്കെ ഉള്ള ക്ഷേമ വകുപ്പുകളാണ്. അവരൊക്കെ ഇപ്പോഴും ഉറക്കത്തിലാണോ ? അതോ ഉറക്കം നടിക്കുകയാണോ? അപ്പഴപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്കു ഉടനടി പരിഹാരം കാണാൻ ആകണം വകുപ്പുകൾ. അല്ലാതെ കൊടിവച്ച കാറിൽ ബോർഡും വച്ച്  ചാനലുകളും മാധ്യമങ്ങളും കൂടുതൽ എത്തുന്നിടത്തു  ചർച്ചകൾ നടത്താൻ  വേണ്ടി പോകുന്നതാവരുത് വകുപ്പുഅധികാരികൾ. സാമൂഹ്യ ക്ഷേമ വകുപ്പുകളും വനിതാ ക്ഷേമത്തിനായുള്ള വകുപ്പുകളും  ഇനിയും ഒരുപാട് പഠിക്കേണ്ടതുണ്ട്. എല്ലാം സംഭവിച്ചിട്ടു അവിടെത്തി മുതലക്കണ്ണീർ പൊഴിച്ചിട്ടും അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഒരുകാര്യവുമില്ല. നഷ്ടപെട്ടത് ആർക്കും തിരിച്ചുകിട്ടില്ല. ഇനിയും ഒരുപാടു വിസ്മയമാരും സുചിത്രയും അർച്ചനയും ഒന്നും ഉണ്ടാകാതിരിക്കണമെങ്കിൽ നടപടികൾ വേഗത്തിൽ ഉണ്ടാകണം .

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles