27.9 C
Kollam
Saturday, October 16, 2021

സ്കൂൾ തുറക്കൽ : ആശങ്ക അകറ്റണം ; മാനേജേഴ്സ് അസോസിയേഷൻ

അഞ്ചൽ: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ വാക്സിനേഷനും പഠനവും യാത്രയും സംബന്ധിച്ച് ചർച്ചകൾ നടത്തി വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റണമെന്ന് പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ചടയമംഗലം സബ് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മുരുക്കുമൺ യു.പി.എസിൽ നടന്ന സമ്മേളനം അസാസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം ഉദ്ഘാടനം ചെയ്തു. സബ് ജില്ല മെമ്പർ ഷിപ്പ് വിതരണോദ്ഘാടനം ജില്ല സെക്രട്ടറി വി.വി.ഉല്ലാസ് രാജ് നിർവഹിച്ചു. ജില്ല കൗൺസിൽ അംഗം ജി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കല്ലട ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി. എസ്. ബുഹാരി, അജികുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എസ്. ഷാജഹാൻ (പ്രസിഡൻറ്) ,ഭാഗ്യ സുനിൽ എൻ. പിള്ള, ഡോ.മുഹമ്മദ് ഷഫീക്ക് മസാനി, അനൂപ്.എസ്.എസ് (വൈസ് പ്രസിഡൻറുമാർ) അക്ബർ ഷാ (സെക്രട്ടറി), പി.വി.ബാബുരാജ്, ഫിറോസ് ഷാ, സി. ജോർജ് (ജോ. സെക്രട്ടറിമാർ), ഷാഹിദാ ബീവി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles