26.9 C
Kollam
Thursday, October 6, 2022
spot_img

സ്കൂട്ടറിൽ കാറിടിച്ച് പ്രവാസി ​ മരിച്ചു

കൊല്ലം : ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയയാൾ തിരികെ പോകുന്നതിനായി ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനുള്ള യാത്രക്കിടെ സ്കൂട്ടറിൽ കാറിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരപുത്രനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ കൃഷ്ണൻ നടയ്ക്കു സമീപം നടയിൽ കിഴക്കതിൽ രാധാകൃഷ്ണപിള്ള (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അർജുൻ (20) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ബൈപാസ് റോഡിൽ പാലത്തറക്കടുത്തായിരുന്നു അപകടം.
ഷാർജയിൽ നിന്നും നാട്ടിലെത്തിയ രാധാകൃഷ്​ണപിളള ശനിയാഴ്ച തിരികെ പോകുന്നതിനായി പാലത്തറയിലുള്ള സഹകരണ ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനായി വരുമ്പോഴാണ് സ്കൂട്ടറിൽ കാറിടിച്ചത്. ഉടൻ തന്നെ അടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ :ആരതി, പാർവതി.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles