Home Latest News സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് ആറ് വര്‍ഷ് കഠിന തടവും പിഴയും

സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് ആറ് വര്‍ഷ് കഠിന തടവും പിഴയും

by Green Media Vision

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ 40,000 രൂപ പിഴയുമടയ്ക്കണം. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
കേസില്‍ സരിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി ബി മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും.
കോഴിക്കോട്ടെ സ്വകാര്യ വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. കസബ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സോളാര്‍ തട്ടിപ്പ് പരമ്ബരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്.
മാര്‍ച്ച്‌ 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു

You may also like

Leave a Comment